ക്യാൻസറിനു കാരണമാകുന്നതായി കണ്ടെത്തൽ , സൺസ്‌ക്രീൻ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് തിരികെ വിളിച്ച് ജോൺസൺ & ജോൺസൺ
സ്വന്തം ലേഖകൻ
ലണ്ടൻ: ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തു ബെൻസീനന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ & ജോൺസൺ കമ്പനിയുടെ സൺസ്‌ക്രീൻ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ന്യൂട്രോജെന, അവീനോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള സൺസ്‌ക്രീൻ ലോഷനുകളാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂട്രോജെന ബീച്ച് ഡിഫൻസ്, ന്യൂട്രോജെന കൂൾ ഡ്രൈ സ്‌പോർട്, ന്യൂട്രോജെന ഇൻവിസിബിൾ ഡെയ്‌ലി ഡിഫൻസ്, ന്യൂട്രോജെന അൾട്ര ഷീർ, അവീനോ പ്രൊട്ടക്ട് + റീഫ്രഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്.
ചില സാമ്പിളുകളിൽ ഇതിന്റെ അംശം കണ്ടത് കൊണ്ടാണ് ഉൽപ്പന്നങ്ങളെ തിരിച്ചു വിളിക്കുന്നതെന്നും, ബെൻസീൻ തങ്ങളുടെ ഉത്പ്പന്നങ്ങളിൽ ഉൾപ്പെടുത്തുന്ന ഒരു ഘടകമല്ലെന്നും ജോൺസൺ & ജോൺസൺ കമ്പനിയെ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ക്രീമുകൾ ഉപയോഗിക്കുന്നവർ അത് നിർത്തണമെന്നും ഉത്പന്നം നശിപ്പിക്കണമെന്നുമാണ് കമ്പനി നിർദേശിക്കുന്നത്. ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നുമാണ് നിർദേശം.
കുട്ടികളിൽ ഉപയോഗിക്കുന്ന ബേബി പൗഡറിലും ഇത്തരത്തിൽ ക്യാൻസർ ഉണ്ടാകാൻ കാരണമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു എന്ന് മുൻപ് കണ്ടുപിടിച്ചിരുന്നു. ഇതിന് പിന്നിലെയാണ് സൺസ്‌ക്രീൻ ഉത്പന്നങ്ങളിലും ഇത്തരം രാസവസ്തുക്കളടെ സാനിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.