00:00
മിന്റീസ് മിഠായിക്ക് നിരോധനം

മിന്റീസ് മിഠായിക്ക് നിരോധനം

സ്വന്തം ലേഖകൻ

വയനാട്: അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറം ചേർത്തതിനെ തുടർന്ന് മിന്റീസ് മിഠായിക്ക് വയനാട്ടിൽ നിരോധനം. ബാംഗ്ലൂർ ലവ്‌ലി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന മിഠായിയാണ് മിന്റീസ്. കോഴിക്കോട് ഫുഡ് അനലിസ്റ്റിന്റെ പരിശോധനയെ തുടർന്നാണ് നിരോധനം. മിന്റീസ് ടാബ്ലറ്റ്ഡ് ഷുഗർ കൺഫക്ഷനറി (Minties tabltteed sugar confectionery) ബാച്ച് നമ്പർ 18021184 എന്ന ഇനത്തിൽപ്പെട്ട മിഠായിയാണിത്. ഫുഡ് അനലിസ്റ്റിന്റെ പരിശോധനയിൽ മിഠായിയിൽ അമിത അളവിൽ കൃത്രിമ നിറം ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 36-3(ബി) പ്രകാരം ഈ മിഠായിയുടെ വിൽപ്പന പാടില്ലെന്ന് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.