video
play-sharp-fill

ഓൺലൈൻ പേയ്‌മെന്റ് വഴി മദ്യം വാങ്ങാം: പരീക്ഷണാടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഒൻപത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആരംഭിച്ചു

ഓൺലൈൻ പേയ്‌മെന്റ് വഴി മദ്യം വാങ്ങാം: പരീക്ഷണാടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഒൻപത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിവറേജുകളിലെയും ബാറുകളിലെയും തിരക്ക് ഒഴിവാക്കുന്നതിനായി ഓൺലൈൻ വഴി പെയ്‌മെന്റ് അടച്ച ശേഷം മദ്യം വാങ്ങാനുള്ള പദ്ധതിയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമായി. ബവ്റിജസ് കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് നടത്തി ഇനി മദ്യം വാങ്ങാം. ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കുകയും ചെയ്യാം. പണമടച്ചതിന്റെ ഇ-രസീതുമായി ഔട് ലെറ്റിലെത്തിയാൽ മതി.

കോർപറേഷന്റെ വെബ്സൈറ്റിൽ ഓരോ ഔട്‌ലെറ്റിലെയും സ്റ്റോക്, വില എന്നിവയുണ്ടാകും. സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി സൗകര്യപ്രദമായ ഔട് ലെറ്റ് തെഞ്ഞെടുക്കുക. അവിടെയുള്ള ബ്രാൻഡുകളും വിലയും കാണാനാകും. ആവശ്യമുള്ളതു തെരഞ്ഞെടുക്കാം. അവിടന്ന് പോകുന്നത് പേയ്മെന്റ് ഗേറ്റ് വേയിലേക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപുകൾ എന്നിവയെല്ലാം വഴി പണമടയ്ക്കാം. ഫോണിൽ എസ് എം എസ് ആയി ഇ-രസീത് ലഭിക്കും. പണമടച്ച വിവരം ബന്ധപ്പെട്ട ഔട്‌ലെറ്റിലുമെത്തും. അന്നു തന്നെ, ഇഷ്ടമുള്ള സമയത്ത് ഔട് ലെറ്റിലെത്താം. പേയ്മെന്റ് നടത്തിയവർക്കായി പ്രത്യേക കൗണ്ടറുണ്ടാകും.

രസീത് നമ്പറോ, മൊബൈൽ നമ്പറോ നൽകിയാൽ സൈറ്റിൽ ഒത്തുനോക്കും. അതോടെ മദ്യം വാങ്ങി മടങ്ങാം.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒൻപത് ബവ്കോ ഔട് ലെറ്റുകളിൽ പരിഷ്‌കരണം തുടങ്ങി. ഒരു മാസത്തിനകം ഓൺലൈൻ പേയ്മെന്റ് സംവിധാനം വരും. ഇത്തരത്തിൽ സമയം ലാഭിക്കാമെന്നും വരിയുടെ നീളം കുറയ്ക്കാമെന്നും ബവ്കോ കണക്കുകൂട്ടുന്നു.