കുളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റൊമാനിയയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ദേവദത്ത്; ദേവദത്തിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും: മന്ത്രി വി.എൻ. വാസവൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) ദേവദത്താണ് (20) മരിച്ചത്. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിൻറെയും രേഖയുടേയും മകനാണ് ദേവദത്ത്.

റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിൻറെ തിട്ടയിൽ ഇരിക്കുന്നതിനിടെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവദത്തിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ദേവദത്തിന്റെ മാതാപിതാക്കളെ അദ്ദേഹം സന്ദർശിച്ചു.

ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച രാത്രി 11.30ന് മൾട്ടോവിയിൽ തടാകത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മെഡിക്കൽ വിദ്യാർഥിയായ ദേവദത്ത് മരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും ഇന്ത്യയിലെ റുമേനിയൻ എംബസി മുഖേനയാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വൈക്കം ആശ്രമം സ്‌കൂൾ മുൻ പ്രിൻസിപ്പൽ പ്രദീപ്കുമാറിന്റെയും കീഴൂർ വിശ്വഭാരതി സ്‌കൂൾ അധ്യാപിക രേഖയുടെയും മകനാണ് ദേവദത്ത്.