video
play-sharp-fill

Saturday, May 17, 2025
HomeCrimeസ്വർണ്ണക്കടത്ത് മാഫിയ സംഘവുമായി അടുത്ത ബന്ധമെന്ന് സംശയം: മലപ്പുറത്തും ബത്തേരിയിലും കസ്റ്റംസ് പരിശോധന; കേരളത്തിൽ സ്വർണ്ണക്കടത്തിലൂടെ...

സ്വർണ്ണക്കടത്ത് മാഫിയ സംഘവുമായി അടുത്ത ബന്ധമെന്ന് സംശയം: മലപ്പുറത്തും ബത്തേരിയിലും കസ്റ്റംസ് പരിശോധന; കേരളത്തിൽ സ്വർണ്ണക്കടത്തിലൂടെ ഒഴുകുന്നത് കോടികൾ

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു. കോടികളാണ് സ്വർണ്ണക്കടത്തിന്റെ പേരിൽ കോടികൾ ഒഴുകിയെത്തുന്നത്.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും കോടികളാണ് ഇപ്പോൾ കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മലപ്പുറം വി.കെ.പടിയിലും വയനാട് സുൽത്താൻ ബത്തേരിയിലും കസറ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു കോടിയിലേറെ രൂപ പിടികൂടിയതോടെയാണ് സംസ്ഥാനത്ത് വൻ തോതിൽ നടക്കുന്ന സ്വർണ്ണക്കടത്ത് മാഫിയയെപ്പറ്റി വിവരം ലഭിച്ചത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വി.കെ പടിയിലെ കാട റഫീഖ് എന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും സുൽത്താൻ ബത്തേരി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായാണ് പണം കണ്ടെത്തിയത്.

മുഹമ്മദ് റഫീഖിന്റെ വീട്ടിൽ അടുക്കളയുടെ സ്റ്റോർ റൂമിൽ വിദഗ്ധ മായി ഒളിപ്പിച്ചിരുന്ന ലോക്കറിൽ നിന്നും ഒരു കോടി രൂപയുടെ ഇന്ത്യൻ കറൻസിയും, കട്ടിലിനടിയിലായി ഏകദേശം 58 ലക്ഷം രൂപയും ആണ് പിടികൂടിയത്.

സുൽത്താൻ ബത്തേരിയിലെ റഫീഖിന്റെ ഭാര്യ സഹോദരന്റെ വീട്ടിൽ നിന്നാണ് 50ലക്ഷത്തോളം രൂപ കിടപ്പുമുറിയിൽ ഒളിപ്പിച്ച ലോക്കറിനുള്ളിൽ കണ്ടെത്തിയത്. മുഹമ്മദ് റഫീഖിന്റെ സഹോദരൻ മുഹമ്മദ് ഷഫീഖിന്റെ വി.കെ പടിയിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

സ്വർണക്കടത്തു സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നുള്ള കാര്യവും റഫീഖിന്റെ മറ്റു ബന്ധങ്ങളും കസ്റ്റംസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.കോഴിക്കോട്, മലപ്പുറം,വയനാട് കസ്റ്റംസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments