play-sharp-fill
പാലായിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ കാർ നാലു ദിവസങ്ങൾക്ക് ശേഷം പൊലീസ് പിടിച്ചെടുത്തു

പാലായിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ കാർ നാലു ദിവസങ്ങൾക്ക് ശേഷം പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

പാലാ: ബൈക്ക് യാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ കാർ നാലു ദിവസത്തിനു ശേഷം പൊലീസ് പിടികൂടി. ജൂലായ് ആറിനുണ്ടായ അപകടത്തിൽ ഉൾപ്പെട്ട കാറാണ് പൊലീസ് പിടികൂടിയത്. ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.


ജൂലൈ ആറിനു രാത്രി പാലാ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിനു മുൻവശം വെച്ചുണ്ടായ അപകടത്തിൽ ഉൾപ്പെട്ട കാറാണ് പൊലീസ് സംഘം പിടികൂടിയത്. അപകടമുണ്ടാക്കിയ ശേഷം കാർ അമിത വേഗത്തിൽ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ച പൊലീസ് സംഘം അപകടമുണ്ടാക്കിയ ക്രേറ്റാ കാറും ഉടമ പാലാ കിഴതടിയൂർ കല്ലറക്കൽ സോജൻ സെബാസ്റ്റ്യനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പാലായിലെ വെള്ളരിങ്ങാട്ട് ഇലെക്ടിക്കൽസ് ഉടമ വള്ളിച്ചിറ സ്വദേശി സിറിയകിന്റെ ബൈക്കാണ് ഇടിച്ചു വീഴ്ത്തിയത്.

രാത്രിയിൽ കട അടച്ചു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് അപകടത്തിൽ പരിക്ക് പറ്റിയത്.കഴിഞ്ഞ മാസം അപകടം ഉണ്ടാക്കി നിർത്താതെ ഓടിച്ചുപോയ രണ്ടു കാറുകൾ പാലാ പൊലീസ് പിടികൂടിയിരുന്നു

എസ് ഐ മാരായ അഭിലാഷ് എം.ഡി , തോമസ് സേവ്യർ, സിബിമോൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ച പ്രതിയെ കണ്ടെത്തിയത്.