
സ്വന്തം ലേഖകൻ
കോട്ടയം : സ്വർണക്കള്ളക്കടത്തുകാരെയും ക്വട്ടേഷൻ മാഫിയകളെയും സംരക്ഷിക്കുന്ന ഇടതു സർക്കാരിനെതിരെ യുവമോർച്ച പ്രതിഷേധ ധർണ നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന ധർണ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ ഉദ്ഘാടനം ചെയ്തു.
കോടിക്കണക്കിനു രൂപയുടെ കള്ളസ്വർണം കടത്തുന്നവർക്കു ഒത്താശ ചെയ്യുന്നതിലൂടെ കള്ളക്കടത്തിൽ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്തായിരിക്കുകയാണ്. സാധാരണ ജനത്തിന്റെ ജീവിതം തന്നെ തടസപ്പെടുത്തുന്ന തരത്തിൽ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ നാട്ടിൽ വിലസുകയാണ്. ഏറ്റുമാനൂരിലും കോട്ടയത്തുമൊക്കെ ഗുണ്ടാ മാഫിയ ലഹരി സംഘാംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ തണലിൽ നടക്കുന്ന ഇത്തരം മാഫിയ പ്രവർത്തനങ്ങൾ ഉടനെ അവസാനിപ്പിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി, ബിജെപി സംസ്ഥാന കൗൺസിലംഗം സി.എൻ സുഭാഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, യുവമർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജ്‌മോഹൻ, അരവിന്ദ് ശങ്കർ, യുവമോർച്ച ജില്ലാ സെക്രട്ടറി ശ്രീകുമാർ മൂലേടം തുടങ്ങിയവർ സംസാരിച്ചു.