video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeCrimeവണ്ടിപ്പെരിയാറ്റിലെ ആറ് വയസ്കാരിയുടെ കൊലപാതകം: ക്രൂരത കാട്ടിയ പ്രതി നടന്നത് ഡിവൈഎഫ്ഐയുടെ മുഖംമൂടി അണിഞ്ഞ്: പ്രതി...

വണ്ടിപ്പെരിയാറ്റിലെ ആറ് വയസ്കാരിയുടെ കൊലപാതകം: ക്രൂരത കാട്ടിയ പ്രതി നടന്നത് ഡിവൈഎഫ്ഐയുടെ മുഖംമൂടി അണിഞ്ഞ്: പ്രതി തൊട്ടടുത്ത വീട്ടിൽ കഴിഞ്ഞതിൻ്റെ ഞെട്ടലിൽ നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കുമളി: ബിജു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പ്രതി നാട്ടുകാർക്കിടയിൽ മാന്യൻ. ക്രൂരത നടത്തിയ ശേഷം നാട്ടുകാർക്കിടയിൽ മാന്യത ഉണ്ടാകാൻ ഡിവൈഎഫ്ഐയുടെ മുഖംമൂടി യാണ് ഇയാൾ അണിഞ്ഞിരുന്നത്.

വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റിലെ ആ പെണ്‍കുട്ടി ക്രൂര പീഡനമാണ് 3 വയസ്സുമുതല്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ ആ കുട്ടിയെ കഴുത്തില്‍ കയറുമുറുക്കി കൊന്നുകളഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വസ്തുതകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം പ്രതി അര്‍ജുന്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാള്‍ കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയിരുന്നു. അശ്ലീല വിഡിയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു.

കുട്ടിയെ കൊന്ന ശേഷം നാട്ടില്‍ ജനകീയ പരിവേഷത്തില്‍ ആണ് അര്‍ജുന്‍ വിലസിയിരുന്നത്.

കുട്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്ബുന്നതിനും അര്‍ജുന്‍ നേതൃത്വം നല്‍കി. സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു അലമുറയിട്ടു കരഞ്ഞു. മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്തു.

ഈ കരച്ചിലാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൃതദേഹത്തില്‍ പീഡനത്തിന് തെളിവുണ്ടെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സമീപവാസികളെ എല്ലാം നിരീക്ഷണത്തിലാക്കി. ഇത് അര്‍ജുന്‍ അറിഞ്ഞിരുന്നില്ല. കരച്ചിലിലെ അസ്വാഭാവികത പൊലീസിന് സംശയമായി. ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്.

ചോദ്യം ചെയ്തതില്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ അര്‍ജുനെ പൊലീസിന് സംശയം തോന്നി. കൊല്ലപ്പെട്ട ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ ആദ്യ മൊഴി. എന്നാല്‍ അര്‍ജുന്‍ അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. മാത്രമല്ല സംഭവദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നു. അല്‍പസമയം കഴിഞ്ഞ് അര്‍ജുനെ മാത്രം കാണാതായി. ഇതും സംശയത്തിനിടയാക്കി.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ആറ് വീടുകളടങ്ങിയ ലയത്തില്‍ കുട്ടിയുടെ വീടിനോട് ചേര്‍ന്നാണ് അര്‍ജുന്‍ താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നു. മാതാപിതാക്കളും സമീപത്തുള്ളവരും ജോലിക്ക് പോകുന്ന അവസരം മുതലാക്കി കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേനയെത്തിയായായിരുന്നു പീഡനം.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ആയിരുന്ന അര്‍ജുന്‍ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിള്‍ ശേഖരണ പരിപാടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരക്കാരന്‍ ആയി വീടുകളില്‍ എത്തി സാധനങ്ങള്‍ സംഘടിപ്പിച്ചതും അര്‍ജുനായിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗം കൂടിയാണ് പ്രതി.

പാര്‍ട്ടി ജാഥകളിലും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാള്‍ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കുറിയര്‍ കമ്ബനിയിലെ ജീവനക്കാരനായും ജോലി ചെയ്തിരുന്നു. കേട്ടു കേള്‍വി പോലും ഇല്ലാത്ത ക്രൂരതയാണ് പ്രതി ആറ് വയസ് മാത്രമുള്ള കുട്ടിയോട് ചെയ്തത്. സംഭവ ദിവസം ഉച്ചക്ക് കുട്ടിക്ക് പുട്ട് മതിയെന്ന് പറഞ്ഞതോടെ ഇടക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ ഇത് ഉണ്ടാക്കി നല്‍കി. കഴിക്കാനായി ഇതിനൊപ്പം പഴവും നല്‍കി. പിന്നീട് അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

കുട്ടി വീടിനുള്ളില്‍ ഒറ്റയ്ക്ക് ടിവി കാണുന്ന സമയത്ത് അര്‍ജുന്‍ അകത്ത് കയറി. ടിവി ഓഫ് ചെയ്ത ശേഷം കുട്ടിക്ക് മിഠായി നല്‍കി സമീപത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡനത്തിനിടെ കുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ അര്‍ജുന്‍ കഴുത്തില്‍ ഷാള്‍ ചുറ്റി ഉത്തരത്തില്‍ വാഴക്കുല തൂക്കാന്‍ കെട്ടിയിരുന്ന കയറില്‍ കെട്ടി തൂക്കി. ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു.

തുറന്നിരുന്ന കണ്‍പോളകള്‍ കൈകൊണ്ട് തന്നെ പ്രതി അടച്ചു. വാതില്‍ അകത്ത് നിന്ന് അടച്ച്‌ സമീപത്തെ കമ്ബിയില്ലാത്ത ജനലിലൂടെ ഇയാള്‍ പുറത്തുകടന്നു. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിലേക്ക് പോയി. വൈകിട്ട് മൂന്ന് മണിയോടെ 17കാരനായ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെ കരയുന്ന കുട്ടിയുടെ വാ പൊത്തിയും മിട്ടായി നല്‍കിയുമാണ് സമാധാനിപ്പിച്ചിരുന്നത്. രക്ഷിതാക്കള്‍ രാവിലെ തോട്ടത്തില്‍ ജോലിക്ക് പോയിരുന്നതിനാല്‍ കുട്ടിയും ജേഷ്ഠനും മാത്രമാണ് പകല്‍ വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേനെ എടുത്തുകൊണ്ട് പോയായിരുന്നു പീഡനം നടത്തിയിരുന്നത്. ഇത്രയും കാലമായി പീഡനം തുടര്‍ന്നിട്ടും മാതാപിതാക്കളോ സമീപവാസികളോ (നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയായിട്ടും) വിവരം അറിഞ്ഞില്ല.

മനസ്സില്‍ മുഴുവന്‍ കൊടും ക്രൂരത ഒളിപ്പിച്ചു വച്ച ശേഷം നാട്ടില്‍ ജനകീയ പരിവേഷത്തില്‍ ആണ് അര്‍ജുന്‍ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്ബുന്നതിനും അര്‍ജുന്‍ നേതൃത്വം നല്‍കി. സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.

കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ആയിരുന്ന അര്‍ജുന്‍ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

അടുത്തിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിള്‍ ശേഖരണ പരിപാടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരക്കാരന്‍ ആയി വീടുകളില്‍ എത്തി സാധനങ്ങള്‍ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments