play-sharp-fill
ബിരിയാണി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി സമാഹരിച്ചത് 20 സ്മാർട്ട് ഫോണുകൾ: വിതരണം ഉദ്ഘാടനം ജെയ്ക് സി തോമസ് നിർവഹിച്ചു

ബിരിയാണി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി സമാഹരിച്ചത് 20 സ്മാർട്ട് ഫോണുകൾ: വിതരണം ഉദ്ഘാടനം ജെയ്ക് സി തോമസ് നിർവഹിച്ചു

സ്വന്തം ലേഖകൻ

കൂട്ടിക്കൽ :ബിരിയാണി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി സമാഹരിച്ച
സ്മാർട്ട് ഫോണുകളുടെ വിതരണം ഉദ്ഘാടനം ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ജെയ്ക് സി തോമസ് നിർവഹിച്ചു.
ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും വീട്ടിൽ മൊബൈൽഫോൺ പോലും ഇല്ലാത്തതിനാൽ നിരവധി കുട്ടികളുടെ പഠനം മുടങ്ങിയ അവസ്ഥയിലായിരുന്നു.

സ്മാർട്ട് ഫോൺ വാങ്ങാനുള്ള തുക കണ്ടെത്താൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ കണ്ടെത്തിയ വഴി ബിരിയാണി ചലഞ്ച് ആയിരുന്നു.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വീടുകൾ കയറി ഇറങ്ങി രണ്ടായിരത്തോളം ബിരിയാണിയുടെ ഓർഡർ എടുത്തു സഖാക്കളുടെ നേതൃത്വത്തിൽ കൂട്ടിക്കൽ മേഖല കമ്മറ്റിയുടെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു.
ബിരിയാണി ചലഞ്ചിലൂടെ 20 സ്മാർട്ട് ഫോണുകൾ വാങ്ങാനുള്ള തുക ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐയുടെ മൊബൈൽ ചലഞ്ച് ഇതോടെ നിർധനരായ വിദ്യാർത്ഥികൾക്ക് തുണയായി.
ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൂട്ടിക്കൽ മേഖല കമ്മറ്റി പ്രസിഡന്റ് സുധീഷ് സുരേഷ് അധ്യക്ഷത വഹിച്ചു.

ഡിവൈ.എഫ്.ഐക ബ്ലോക്ക് സെക്രട്ടറി സ. അജാസ്, പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ, സി പി ഐ എം ലോക്കൽ സെക്രട്ടറി പി കെ സണ്ണി, വാർഡ് മെമ്പർ ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ കൂട്ടിക്കൽ മേഖല സെക്രട്ടറി
എം.എസ് സുജിത് സ്വാഗതവും
മേഖല കമ്മറ്റി അംഗം ജുബിൻ ജോൺസൺ നന്ദിയും പറഞ്ഞു.