
കരിപ്പൂർ വിമാനത്താവളത്തിലെ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി: തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നതായി പരാതി
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നുവെന്ന് പരാതി
പാലക്കാട് സ്വദേശിയുടെ ആണ് പരാതി. രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട അതേദിവസമായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിജാസ്, ഷിഹാബ് എന്നിവരുൾപ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും മർദിച്ച് ഫോണും പണവും കവർന്നതായും പരാതിയിൽ പറയുന്നു.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ലഗേജ് കവർന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയിൽ കയറ്റിവിട്ടുവെന്നും പരാതിക്കാരൻ പറയുന്നു.
Third Eye News Live
0