video
play-sharp-fill

നീലിമംഗലത്തെ പഴയ പാലത്തിനു ചുവട്ടിൽ അജ്ഞാത ബൈക്ക്: ബൈക്ക് കണ്ടെത്തിയത് വെള്ളത്തിന് അടിയിൽ നിന്നും; മോഷണ മുതലോ അപകടമോ, ദുരൂഹത തുടരുന്നു

നീലിമംഗലത്തെ പഴയ പാലത്തിനു ചുവട്ടിൽ അജ്ഞാത ബൈക്ക്: ബൈക്ക് കണ്ടെത്തിയത് വെള്ളത്തിന് അടിയിൽ നിന്നും; മോഷണ മുതലോ അപകടമോ, ദുരൂഹത തുടരുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിന് അടിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി.

മോഷണ മുതലോ അപകടമോ എന്ന സാഹചര്യത്തൽ സംശയത്തിലാണ് നാട്ടുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടർന്നു ഉയർന്നു നിന്ന ജല നിരപ്പ് താഴ്ന്നപ്പോഴാണ് നീലിമംഗലം പാലത്തിന് അടിയിൽ പഴയ പാലത്തിന്റെ തൂണിനോട് ചേർന്നു ബൈക്ക് കണ്ടെത്തിയത്.

മാസങ്ങൾ പഴക്കമുള്ള ബൈക്കാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന.

വെള്ളത്തിന് അടിയിൽ മുങ്ങിക്കിടന്നിരുന്ന ബൈക്ക് കണ്ടെത്തിയത് ജലനിരപ്പ് താഴ്ന്നപ്പോഴാണ്.

അപകടത്തിൽപ്പെട്ടതാണോ ബൈക്ക് ആരെങ്കിലും റോഡിൽ ഉപേക്ഷിച്ചതാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.