
ആത്മീയതയും പാരമ്പര്യ ചികിത്സയും മറ: പൂട്ടിയിട്ട മുറിയിൽ തങ്ങൾ നടത്തുന്നത് ലൈംഗിക പീഡനം; വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച തങ്ങൾക്കെതിരെ പൊലീസ് കേസ്
തേർഡ് ഐ ബ്യൂറോ
പാലക്കാട്: പ്രാർത്ഥനയും പാരമ്പര്യ ചികിത്സയും നടത്തി നാട്ടുകാരെ തട്ടിച്ചു ജീവിച്ചിരുന്ന തങ്ങൾക്കെതിരെ പൊലീസ് കേസ്.
വീട്ടമ്മയെ തന്റെ താവളത്തിൽ വച്ചു പീഡിപ്പിച്ച തങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെയാണ് (35) ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
ജൂൺ 28 ന് കുടുംബ പ്രശ്ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്.
ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്.