video
play-sharp-fill

പൊലീസ് അന്വേഷണത്തിന് ആധാർ: പൃഥ്വിരാജ് ചിത്രം കോൾഡ് കേസിനെതിരെ യു.ഐ.ഡി.എ.ഐ

പൊലീസ് അന്വേഷണത്തിന് ആധാർ: പൃഥ്വിരാജ് ചിത്രം കോൾഡ് കേസിനെതിരെ യു.ഐ.ഡി.എ.ഐ

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: അന്വേഷണത്തിന് ആധാർ വിവരങ്ങൾ പൊലീസ് സംഘവുമായി പങ്കു വയ്ക്കുന്നതായുള്ള പൃഥ്വിരാജ് ചിത്രം കോൾഡ് കേസിനെതിരെ യു.ഐ.ഡി.എ.ഐ അതോറിറ്റി.

അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ ആധാറിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പ്രസ്താവന ഇറക്കിയതോടെയാണ് സംഭവം വിവാദമായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിൽ യു.ഐ.ഡി.എ.ഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്ന് കാണിച്ചിരുന്നു. ഇത് പൂർണമായും തെറ്റാണെ് മാത്രമല്ല ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്നും യു.ഐ.ഡി.എ.ഐ പറയുന്നു.

അന്വേഷണ ആവശ്യങ്ങൾക്കായി ആധാർ വിവരങ്ങൾ പങ്കിടില്ല. ആധാർ നിയമം യു.ഐ.ഡി.എ.ഐ.ക്ക് ബാധകവും അതോറിറ്റി വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധവുമാണ്. ബയോമെട്രിക് വിശദാംശങ്ങൾ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ല.

സാങ്കൽപ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളിൽ വിശ്വസിക്കരുത്. ആധാർ വിവരങ്ങൾ ഏതെങ്കിലും പൊതുഇടങ്ങളിൽ പങ്കിടരുതെന്നും അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.