കൊവിഷീൽഡിന് എട്ടു യൂറോപ്യൻ രാജ്യങ്ങളിൽ കൂടി അംഗീകാരം: ഫലം കണ്ടത് ഇന്ത്യയുടെ സമ്മർദം; പ്രവാസികൾക്ക് ഇനി കൊവിഷീൽഡ് എടുത്ത ശേഷം യാത്ര ചെയ്യാം
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തിന്റെ സ്വന്തം വാക്‌സിനായ കൊവിഷീൽഡിന് അംഗീകാരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ കൂടി.
ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് എട്ട് യൂറോപ്യൻ രാജ്യങ്ങൾകൂടി കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡിനെ കൂടി ഉൾപ്പെടുത്തിയതോടെ, കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസം നീങ്ങും.
ജൂലായ് ഒന്നു മുതൽ അംഗീകൃത വാക്സിൻറെ രണ്ടു ഡോസ് ലഭിച്ചവർക്ക് മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഗ്രീൻ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവർ നിർബന്ധിത നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശം.
ഇന്ത്യൻ നിർമ്മിത വാക്സിനുകൾ അംഗീകരിക്കാത്ത പക്ഷം, രാജ്യത്തേക്ക് വരുന്ന യുറോപ്യൻ യാത്രക്കാരുടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേസമീപനം സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെയാണ് വാക്സിൻ നയത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായത്.
കൊവിഷീൽഡ്, കൊവാക്സീൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യാത്രകൾക്കായി അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചത്.
കൊവിഡീൽഡിനെ വാക്സിനേഷൻ പാസ്പോർട്ടിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ യൂറോപ്യൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.