എസ്.സുരേഷ് കുമാർ കോട്ടയം അഡീഷണൽ എസ്.പി; ജെ.സന്തോഷ് കുമാർ കോട്ടയം ഡിവൈ.എസ്.പി; സംസ്ഥാനത്ത് 165 ഡിവൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഡീഷണൽ എസ്.പിമാർ അടക്കം സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാർക്ക് സ്ഥലം മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്ഥലം മാറ്റം നൽകിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരികെ നിയമിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാർക്കും സ്ഥലം മാറ്റമുണ്ട്.

നിലവിൽ കോട്ടയം അഡീഷണൽ എസ്.പിയായ എ.യു സുനിൽകുമാറിനെ ഇടുക്കി അഡീഷണൽ എസ്.പിയാക്കി. ഇവിടെ നിന്നും എസ്.സുരേഷ്‌കുമാറിനാണ് കോട്ടയത്തിന്റെ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സബ് ഡിവിഷൻ ഡിവൈ.എസ്.പിയായിരുന്ന എം. അനിൽകുമാറിനെ നെടുമങ്ങാടേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. പകരം, കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന ജെ.സന്തോഷ്‌കുമാറിനെയാണ് കോട്ടയത്തേയ്ക്കു നിയമിച്ചിരിക്കുന്നത്.

തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന കെ.എൽ സലിമോനെയാണ് കാഞ്ഞിരപ്പള്ളിയിൽ നിയമിച്ചിരിക്കുന്നത്. തൃക്കാക്കര ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ ചങ്ങനാശേരിയിലും, എറണാകുളം സെൻട്രലിൽ നിന്നും എ.ജെ തോമസിനെ വൈക്കം സബ് ഡിവിഷനിലും നിയമിച്ചിട്ടുണ്ട്. വി.എ നിഷാദ്‌മോനെ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും കട്ടപ്പനയിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

വൈക്കം ഡിവൈ.എസ്.പി മുഹമ്മദ് റിയാസിനെ മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡിവൈ.എസ്പിയായിരുന്ന ടി.ആർ പ്രദീപ്കുമാറാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ് ദിനരാജിനെ തിരുവനന്തപുരം നർക്കോട്ടിക് സെല്ലിലേക്കു സ്ഥലം മാറ്റി. കോട്ടയം നർക്കോട്ടിക്ക് സെല്ലിൽ നിന്നും ബി.അനിൽകുമാർ തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിലേയ്ക്കു മാറി.

കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും ഷീൻ തറയിൽ തിരുവനന്തപുരം നർക്കോട്ടിക്ക് സെല്ലിലേയ്ക്കും, കാഞ്ഞിരപ്പള്ളിയിൽ നിന്നും എൻ.സി രാജ്‌മോഹൻ എറണാകുളം ക്രൈംബ്രാഞ്ചിലേയ്ക്കും സ്ഥലം മാറി.

ചങ്ങനാശേരിയിൽ നിന്നും വി.ജെ ജോഫി, പത്തനംതിട്ട് ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിയത്. കൊച്ചി കൺട്രോൾ റൂം ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി എത്തും. കുന്നങ്കുളത്തു നിന്നും അനീഷ് വി.കോരയാണ് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി എത്തുക.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റി ഡിവൈ.എസ്.പി അമ്മിണിക്കുട്ടനാണ് കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റ് ഡിവൈ.എസ്.പി. കോട്ടയം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റ് ഡിവൈ.എസ്.പിയായ മധുബാബുവിനെ എറണാകുളം റൂറലിലെ നർക്കോട്ടിക്ക് സെല്ലിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്.

കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റിൽ നിന്നും സോണി ഉമ്മൻ കോശിയെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കും സ്ഥലം മാറ്റി. കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസിനെയാണ് കോട്ടയം നർക്കോട്ടിക്ക് സെല്ലിൽ നിയമിച്ചിരിക്കുന്നത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസിനെ എറണാകുളം വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിലാണ് നിയമിച്ചിരിക്കുന്നത്.