രാജ്യത്ത് വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം: ആറു ദിവസത്തിനിടെ വിതരണം ചെയ്തത് 3.77 കോടി വിതരണം ചെയ്യുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കഴിഞ്ഞ ആറുദിവസത്തിനിടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്സിൻ ഡോസുകൾ.

രാജ്യത്തെ വാക്സിനേഷൻ യജ്ഞം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് മൂന്നരക്കോടിയിലധികം വാക്സിൻ ആറുദിവസത്തിനുളളിൽ വിതരണം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഡെൽറ്റ പ്ലസ് വകഭേദത്തിലുളള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇതുവരെ 50 പേർക്കാണ് ഡെൽറ്റ പ്ലസ് വകഭേദത്തിലുളള കൊവിഡ് ബാധ സ്ഥിരീകരിച്ചത്.