play-sharp-fill
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഒഴിവാക്കണം: തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഒഴിവാക്കണം: തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ

സ്വന്തം ലേഖകൻ

കോട്ടയം : പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് 100 രൂപയില്‍ എത്തിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൊല്ലാട് മണ്ഡലം കമ്മറ്റിയുടെ നേത്യതത്തില്‍ 100 മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊളളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ നികുതി കുറച്ച് ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാണമെന്ന് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ്സ് കൊല്ലാട് മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മണ്ടലം പ്രസിഡന്റ് സിബി ജോണ്‍ കൈതയില്‍ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്‍, ജില്ലാ പഞ്ചായത്തംഗം വൈശാഖ് പികെ, പഞ്ചായത്തംഗങ്ങളായ പിജി അനില്‍കുമാര്‍, ജയന്തി ബിജൂ, നേതാക്കളായ തമ്പാന്‍ കുര്യന്‍ വര്‍ഗ്ഗീസ്, വല്‍സല അപ്പുക്കുട്ടന്‍, ജോര്‍ജ് കുട്ടി , ഉദയകുമാര്‍, റോയി മടുക്കുംമൂട്ടില്‍ എന്നിവര്‍ നേത്യത്തം നല്‍കി.