രാജേഷ് നട്ടാശേരിയും ബിനു തിരുവഞ്ചൂരും ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ടു: ഇരുവരും എൻ.സി.പിയിൽ ചേർന്നു; ഒപ്പം ബി.ജെ.പി വിട്ടത് ഇരുനൂറോളം പ്രവർത്തകരും

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശേരി, എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

കൊച്ചിയിൽ എൻ.സി.പി സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് ഇരുവരേയും സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘകാലമായി ബിജെപി ,പരിവാർ സംഘടനകളിൽ വിവിധ ചുമതലകൾ വഹിച്ചു വരുകയായിരുന്ന ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശേരിയും, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം സഹപ്രവർത്തകരായ ഇരുന്നൂറോളം ആളുകളുമായി വിപുലമായ കൺവെൻഷൻ വിളിച്ചുച്ചേർക്കുമെന്നും അറിയിച്ചു.

എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ, സംസ്ഥാന ട്രഷറർ വി.എം.മുഹമ്മദ്കുട്ടി എന്നിവരും പങ്കെടുത്തു.