ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി ദുബായ്: പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇളവുകൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ദുബായ്: കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗം പടർന്ന് പിടിച്ചതോടെ രാജ്യത്തു നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് വിദേശ രാജ്യങ്ങൾ. ഇന്നലെ യു.എ.ഇ ആദ്യം പ്രവേശന വിലക്ക് പിൻവലിച്ചിരുന്നു . ഇപ്പോൾ ദുബായിയും വിലക്ക് പിൻവലിച്ചിരിക്കുകയാണ്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളാണ് ലഗൂകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎഇയില്‍ താമസ വിസയിലുള്ളവര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ ദുബായില്‍ പ്രവേശിക്കാന്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം സാധിക്കും. യുഎഇ അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശന അനുമതി ലഭിക്കുക. മാറ്റങ്ങള്‍ ജൂണ്‍ 23 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ഇളവുകള്‍
യുഎഇ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകള്‍ ലഭിച്ച താമസക്കാരെ ദുബായില്‍ പ്രവേശിക്കാന്‍ അനുവദിക്കും.യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം; യുഎഇ പൗരന്മാര്‍ക്ക് ഇതില്‍ ഇളവുണ്ട്.
ക്യുആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന ഫല സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് സ്വീകരിക്കുക.
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്ബ് എല്ലാ യാത്രക്കാരും റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം.