play-sharp-fill
രണ്ടു ദിവസമായി ഭക്ഷണം കഴിക്കാത്ത നായക്കുട്ടിയുടെ വയറ്റിൽ കണ്ടത് ചൂണ്ടയും ഈയക്കട്ടയും; ശസ്ത്രക്രിയയിലൂടെ ചൂണ്ടയും ഈയക്കട്ടയും പുറത്തെടുത്തു; പുറത്തെടുത്തത് ചങ്ങനാശേരി വെറ്റിനറി ആശുപത്രിയിൽ

രണ്ടു ദിവസമായി ഭക്ഷണം കഴിക്കാത്ത നായക്കുട്ടിയുടെ വയറ്റിൽ കണ്ടത് ചൂണ്ടയും ഈയക്കട്ടയും; ശസ്ത്രക്രിയയിലൂടെ ചൂണ്ടയും ഈയക്കട്ടയും പുറത്തെടുത്തു; പുറത്തെടുത്തത് ചങ്ങനാശേരി വെറ്റിനറി ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: രണ്ടര ദിവസമായി ഭക്ഷണം കഴിക്കാതിരുന്ന നായക്കുട്ടിയുടെ വയറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടത് ചൂണ്ടയും ഈയക്കട്ടയും. ചങ്ങനാശേരി സ്വദേശിയായ സുനോഷിന്റെ ഒരു വയസുള്ള നായക്കുട്ടി ഡയാനയുടെ വയറ്റിൽ നടത്തിയ പരിശോധനയിലാണ് ചൂണ്ടയും ഈയക്കട്ടയും കണ്ടെത്തിയത്.

രണ്ടു ദിവസത്തോളമായി നായക്കുട്ടി ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായി രക്തം ഛർദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വീട്ടുകാർ നായക്കുട്ടിയെയുമായി ചങ്ങനാശേരി മൃഗാശുപത്രിയിൽ എത്തി വെറ്റിനറി സർജൻ ഡോ.പി.ബിജുവിനെ കാണുന്നത്.

നായയുടെ വയറ്റിൽ അസ്വസ്ഥത മനസിലാക്കിയ ഡോക്ടർ ഉടൻ തന്നെ എക്‌സ്‌റേ എടുക്കാൻ നിർദേശിക്കുന്നു. ഈ എക്‌സ്‌റേയിലാണ് നായയുടെ വയറ്റിൽ അസ്വാഭാവികമായ രീതിയിൽ വസ്തുക്കൾ കണ്ടെത്തിയത്.

തുടർന്നു, നായക്കുട്ടിയെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. തുടർന്നു, ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന്, ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് നായയുടെ വയറ്റിൽ നിന്നും ഒന്നരയിഞ്ച് നീളമുള്ള ചൂണ്ടയും ഈയക്കട്ടയും കണ്ടെത്തിയത്. സർജറി പൂർണ വിജയമായിരുന്നതായി ഡോക്ടർ അറിയിച്ചു. എക്സ്റേ എടുക്കാൻ നിർദേശിച്ച ഡോ.സ്നെല്ല സണ്ണി ശസ്ത്രക്രിയയിൽ ബിജു ഡോക്ടറെ അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു ദിവസത്തെ തീവ്ര പരിചരണം ആവശ്യമാണ് നാളെമുതൽ സാധാരണപോലെ ഭക്ഷണം കൊടുത്തു തുടങ്ങാമെന്നും ഉടമകളെ അറിയിച്ചു.