കശുമാങ്ങയിൽ നിന്ന് മദ്യം; കുറഞ്ഞ വിലയിൽ മികച്ച മദ്യം ഉല്പാദിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി വി ഗോവിന്ദൻ മാസ്റ്റർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണെന്നും പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാ ഷോപ്പുകളും തുറക്കുമ്പോൾ മദ്യ ശാലകളും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഓരോ വാര്‍ഡിലും ഓരോ പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. പുതിയ തലമുറയെ കുടുംബശ്രീയില്‍ അംഗങ്ങളാക്കും. താഴെ തട്ടിലുള്ളവരെ പ്രത്യേകമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.