ലോറി കമ്പിയിൽ ഉടക്കി വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി കമ്പികളിൽ ഉടക്കി ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം.

ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്ത വ്യാപാരി പേരൂർക്കട മണ്ണാമൂല സൂര്യ റസി.അസോസിയേഷൻ 153 എ, രാജിൽ ആർ.രാജേഷ് (44) ആണു മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു 12.30ന് മണ്ണാമൂല കൺകോഡിയ യുപി സ്കൂളിനു മുന്നിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളിലെ കലക്‌ഷൻ കഴിഞ്ഞ് പേരൂർക്കടയിൽ നിന്നു മണ്ണാമൂലയിലേക്കു വരികയായിരുന്നു രാജേഷ്. തൊട്ടു മുൻപിൽ പോയ മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി ലൈനുകളിൽ ഉടക്കി വലിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. അപകടത്തിൽ രാജേഷ് റോഡിലേക്കു തെറിച്ചു വീണു.

പിന്നാലെ വന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.ഗുരുതര പരുക്കേറ്റ രാജേഷിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ എത്തി ഒടിഞ്ഞു വീണ പോസ്റ്റ് മാറ്റി.