video
play-sharp-fill

അതിരമ്പുഴയില്‍ തെരുവ്‌വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരന് നേരെ ആക്രമണം; കരാറുകാരനുമായി സംസാരിക്കുന്നതിനിടയില്‍ അഞ്ചംഗസംഘം പ്രകോപിതരായി; യുവാക്കള്‍ കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖകന്‍

ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിന് കീഴില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരനുനേരെ ആക്രമണം. കോട്ടോത്ത് സോമന്റെ മകന്‍ കെ.എസ്. സുരേഷാണ് (49)ക്രൂരമായ ആക്രമണത്തിന് ഇരയായത്. തലക്കുള്‍പ്പെടെ സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച്‌പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കരാറുകാരന് നേരെ അക്രമം അഴിച്ചുവിട്ടത്. കോട്ടമുറി കവലയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ വന്ന സുരേഷുമായി സംസാരിക്കുകയായിരുന്നു യുവാക്കള്‍. സംസാരമധ്യേ പ്രകോപിതരായ ഇവര്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കള്‍ കഞ്ചാവ്മാഫിയയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.