play-sharp-fill
അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന ഗുണ്ടയ്ക്ക് വഴിവിട്ട സഹായം;  അടുത്ത ബന്ധുകൂടിയായ ആയി സജിയെ അബ്കാരി കേസിലടക്കം വഴിവിട്ട് സഹായിച്ച  തൊടുപുഴ സി ഐ സുധീർ മനോഹർ സസ്പെൻഷനിൽ; തൊടുപുഴയിലെത്തുന്ന സി ഐ മാരെല്ലാം ക്രിമിനലുകളോ? മുൻ സിഐ ശ്രീമോൻ സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് പറഞ്ഞത് ഹൈക്കോടതി

അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന ഗുണ്ടയ്ക്ക് വഴിവിട്ട സഹായം; അടുത്ത ബന്ധുകൂടിയായ ആയി സജിയെ അബ്കാരി കേസിലടക്കം വഴിവിട്ട് സഹായിച്ച തൊടുപുഴ സി ഐ സുധീർ മനോഹർ സസ്പെൻഷനിൽ; തൊടുപുഴയിലെത്തുന്ന സി ഐ മാരെല്ലാം ക്രിമിനലുകളോ? മുൻ സിഐ ശ്രീമോൻ സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് പറഞ്ഞത് ഹൈക്കോടതി

സ്വന്തം ലേഖകൻ

തൊടുപുഴ: അബ്കാരി കേസില്‍ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് തൊടുപുഴ സി ഐ സുധീര്‍ മനോഹറിനെ സസ്പെന്റുചെയ്തു.

അരയ്ക്കുതാഴേയ്ക്കു തളര്‍ന്നതിനുശേഷവും ഗുണ്ടാപ്രവര്‍ത്തനം നടത്തിവരുന്ന ആയി സജിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സഹായിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുധീറിന് സസ്‌പെന്‍ഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയി സജി സുധീര്‍ മനോഹറിന്റെ അടുത്ത ബന്ധുവാണെന്നും സൂചനയുണ്ട്. ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ നടപടി സ്വീകരിച്ചത്.

നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ആയി സജിയുമായി സുധീറിന് അടുത്തബന്ധമുണ്ടായിരുന്നെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോട്ടയത്ത് മദ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുണ്ടാ സംഘാംഗമായ യുവാവുമായി സി ഐ അടിക്കടി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി കൊച്ചി റേഞ്ച് ഐജിക്ക് നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിഐയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതിട്ടുള്ളത്. നിലവിലെ ഗുരുതരമായ കണ്ടെത്തലിനുപുറമെ മറ്റ് നിരവധി പരാതികളും സി ഐയ്ക്കെതിരെ ഉന്നതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.

സി ഐ യുടെ ഗുണ്ടാ- മാഫിയ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി ഇടുക്കി നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും റേഞ്ച്‌ഐ ജി അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികളില്‍ തീരുമാനമുണ്ടാവുക.

തൊടുപുഴ മുൻ സി ഐ ആയിരുന്ന എൻ ജി ശ്രീമോൻ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു