video
play-sharp-fill
വ്യാപാര സമൂഹത്തിൻ്റെ അവഗണനയ്ക്കെതിരെ മൊബൈൽ വ്യാപാരികൾ പ്രതിഷേധിച്ചു

വ്യാപാര സമൂഹത്തിൻ്റെ അവഗണനയ്ക്കെതിരെ മൊബൈൽ വ്യാപാരികൾ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : വ്യാപാര സമൂഹത്തിനോടുള്ള അവഗണനയ്ക്കെതിരെ കോട്ടയം ഗാന്ധി സ്ക്വയറിൽ മൊബൈൽ അസോസിയേഷന്റെ നേതൃത്വത്തിൽ മൊബൈൽ വ്യപാരികളുടെ പ്രതിഷേധം ശക്തമായി.

വിദ്യാർഥികൾക്ക് ഓൺലൈൻ പഠന ക്ലാസ്സു മായി ബന്ധപ്പെട്ട് മൊബൈൽ വ്യാപാരമേഖല തുറന്നു പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതം ആയിരുന്നിട്ടും വെള്ളിയാഴ്ച മൊബൈൽ വ്യാപാര മേഖലയെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു. മൊബൈൽ അസോസിയേഷൻ എം.ആർ.ആർ.എ സംസ്ഥാന പ്രസിഡന്റ് ശിവ ബിജുവിന്റെ നേതൃത്വത്തിലാണ് കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരമേഖലയെ പാടെ ഇല്ലാതെ ആക്കുന്ന അശാസ്ത്രീയമായ തീരുമാനങ്ങൾ തിരുത്തണമെന്നും വ്യാപാരസമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഉത്തരവുകൾ പുന:പരിശോധിക്കണം എന്നും വ്യക്തമായഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു. സംസ്ഥാന ട്രഷറർ
നൗഷാദ് പനച്ചിമൂട്ടിൽ, ജില്ലാ പ്രസിഡണ്ട്
അനീഷ് ആപ്പിൾ, ജില്ലാ ട്രഷറർ മുഹമ്മദ് ഷാനവാസ് എന്നിവർ പ്രസംഗിച്ചു.