എൻ.സി.പി. ജന്മദിനം ആഘോഷിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : എൻ.സി.പിയുടെ ഇരുപത്തി മൂന്നാം ജന്മദിനം ജില്ലയുടെ എല്ലാ നിയോജകമണ്ഡലങ്ങളിലും വിവിധ ഭാഗങ്ങളിൽ കോടിയുയർത്തിയും മധുരപലഹാരങ്ങൾ വിതരണം നടത്തിയും വൃക്ഷതൈ നട്ടും കിറ്റ് വിതരണം നടത്തിയും ആഘോഷിച്ചു.

കോട്ടയത്തു ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ടി വി ബേബി പതാക ഉയർത്തി. തുടർന്ന് ബാബു കപ്പക്കാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേളനം , എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ :ലതികാ സുഭാഷ് ഉൽഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.വൈ.സി ജില്ലാ പ്രസിഡന്റ്‌ മിൽട്ടൺ ഇടശ്ശേരിൽ,കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ നിബു എബ്രഹാം, പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ ഓണംപള്ളി, രാജേഷ് വി സി, രഞ്ജനാഥ് കോടിമതഎന്നിവർ പ്രസംഗിച്ചു.