play-sharp-fill
മകളെ നിലവറയില്‍ 24 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ച അച്ഛന്‍; പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു; അച്ഛന് സ്വന്തം മകളില്‍ പിറന്നത് ഏഴ് മക്കള്‍; പെണ്‍കുട്ടിയെ വീടിനുള്ളില്‍ പത്ത് വര്‍ഷം ഒളിപ്പിച്ച റഹ്മാന്റെ കഥയ്ക്ക് മുന്‍പേ ചരിത്രത്തില്‍ ഇടം പിടിച്ച കഥ; പൂട്ടിയിട്ട പ്രണയവും പീഡനവും

മകളെ നിലവറയില്‍ 24 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ച അച്ഛന്‍; പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു; അച്ഛന് സ്വന്തം മകളില്‍ പിറന്നത് ഏഴ് മക്കള്‍; പെണ്‍കുട്ടിയെ വീടിനുള്ളില്‍ പത്ത് വര്‍ഷം ഒളിപ്പിച്ച റഹ്മാന്റെ കഥയ്ക്ക് മുന്‍പേ ചരിത്രത്തില്‍ ഇടം പിടിച്ച കഥ; പൂട്ടിയിട്ട പ്രണയവും പീഡനവും

സ്വന്തം ലേഖകന്‍

പാലക്കാട്: മലയാളികള്‍ അവിശ്വസനീയതയോടെ കേട്ട പൂട്ടിയിട്ട പ്രണയകഥയ്ക്ക് മുന്‍പും സമാാന സംഭവങ്ങള്‍ ചരിത്രത്തില്‍ വേറെയുമുണ്ട്. ഓസ്ട്രിയയിലെ ജോസഫ് ഫ്രിട്‌സില്‍ ഇരുപത്തിനാലു വര്‍ഷമാണ് സ്വന്തം മകളെ വീടിന്റെ അറയില്‍ തളച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ഇരുപത്തിയൊന്നാം വയസില്‍ ജോസഫ് റോസ്മേരിയെ മിന്നുകെട്ടി. അവര്‍ക്കു പിറന്ന ഏഴുമക്കളില്‍ ഒരാളായിരുന്നു എലിസബത്ത്. എലിസബത്തിനെ ജോസഫ് പതിനൊന്നു വയസ്സു മുതല്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. പതിനഞ്ചാം വയസ്സില്‍ വീടു വിട്ടുപോയ എലിസബത്തിനെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു.

എലിസബത്തിന് പതിനെട്ടു വയസ്സു തികഞ്ഞ് ഒരു ദിവസം എന്തോ സഹായത്തിനായി വീടിനു താഴെയുള്ള അറയിലേക്കു വിളിച്ചതാണ്, പിതാവ്. അറയുടെ വാതില്‍ പിടിപ്പിക്കുന്നതിനാണ് ജോസഫ് സഹായം ആവശ്യപ്പെട്ടത്. വാതില്‍ പിടിപ്പിച്ചുകഴിഞ്ഞ് എലിസബത്തിനെ അതിലിട്ടു പൂട്ടുകയായിരുന്നു, ജോസഫ്. 1984 ഓഗസ്റ്റ് 28നായിരുന്നു അത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെ കാണാതായപ്പോള്‍ അമ്മ റോസ്മേരി പൊലീസില്‍ പരാതി നല്‍കി. ഒരു മാസം പൊലീസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. അതിനിടെ ജോസഫ് മകളുടേതെന്നു പറഞ്ഞ് ഒരു കത്ത് പൊലീസിനു കൈമാറി. വീട്ടുകാരോടൊത്തം കഴിയാന്‍ താത്പര്യമില്ലെന്നും നാടു വിടുകയാണെന്നും പറഞ്ഞ് എലിസബത്ത് എഴുതിയതായിരുന്നു കത്ത്. അതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. കത്ത് ജോസഫ് ഭീഷണിപ്പെടുത്തിഴുതിയച്ചതായിരുന്നു.

പിന്നീടുള്ള ഇരുപത്തിനാലു വര്‍ഷവും ഏതാണ്ട് എല്ലാ ദിവസവും ജോസഫ് മകളെ ക്രൂരമായി പീഡിപ്പിച്ചു. കേട്ടാല്‍ ആരും ഞെട്ടുന്ന വിധം പൈശാചികമായ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയയാക്കി. പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു ജോസഫിന്റെ രീതി. നിരന്തരമായ ലൈംഗിക പീഡനത്തില്‍ എലിസബത്ത് ഗര്‍ഭിണിയായി. ഏഴു മക്കളാണ് സ്വന്തം മകളില്‍ ജോസഫിനുണ്ടായത്. ഇതില്‍ മൂന്നു പേര്‍ നിലവറയില്‍ എലിസബത്തിനൊപ്പം തന്നെ കഴിഞ്ഞു. മൂന്നു പേരെ വീടിനു മുന്നില്‍ നിന്നു കിട്ടിയതെന്നു ഭാര്യയയെും അധികൃതരെയും വിശ്വസിപ്പിച്ച് ജോസഫ് വളര്‍ത്തി. ഒരു കുട്ടി നിലവറയില്‍ വച്ചു തന്നെ മരിച്ചു.

രാവിലെ ഒന്‍പതു മണിയോടെ ജോസഫ് നിലവറയിലേക്കു പോവും. ഭക്ഷണവും വെള്ളവുമെല്ലാം കൊണ്ടുപോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ എലിസബത്തിനെ താമസിപ്പിച്ചത് ആരും അറിഞ്ഞില്ല.

ടെലിവിഷന്‍, റേഡിയോ, വിഡിയോ കാസറ്റ് പ്ലെയര്‍, ഫ്രിജ് എന്നിവയൊക്കെ നിലവറയില്‍ ഉണ്ടായിരുന്നു. ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിരുന്നു. വാതിലില്‍ വൈദ്യുതി പ്രവാഹം ഉണ്ടെന്നും തൊട്ടാല്‍ ഷോക്ക് അടിച്ചു മരിക്കുമെന്നും എലിസബത്തിനെയും കുട്ടികളെയും ധരിപ്പിച്ചിരുന്നു, ജോസഫ്. രക്ഷപെടാന്‍ ശ്രമിച്ചാല്‍ ഗാസ് ചോര്‍ച്ചയുണ്ടാക്കി കൊലപ്പെടുത്തുമെന്നുമുണ്ടായിരുന്നു ഭീഷണി. ഇതെല്ലാം കളവായിരുന്നെന്നു പിന്നീടാണ് ബോധ്യപ്പെട്ടത്.

എലിസബത്തിന്റെ മൂത്ത മകള്‍ കെര്‍സ്റ്റിന്‍ നിലവറയില്‍ വച്ച് ബോധശൂന്യയായി വീണതോടെയാണ്, ഇരുപത്തിനാലു വര്‍ഷം നീണ്ട ക്രൂരത പുറംലോകം അറിഞ്ഞത്്. ആരും അറിയാതെ കെര്‍സ്റ്റിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ജോസഫിനായി. വൃക്കകള്‍ക്കു ഗുരുതരമായ തകരാറു വന്ന അവസ്ഥയില്‍ ആയിരുന്നു കുട്ടി. ചികിത്സയ്ക്കായി മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം വേണമെന്ന് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷിച്ചപ്പോള്‍ എലിസബത്തിന്റെ കത്താണ് ജോസഫ് ഹാജരാക്കിയത്. സംശയം തോന്നിയ പൊലീസ് പഴയ കേസ് പൊടിതട്ടിയെടുത്തു.

ഇതിനിടെ എലിസബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയില്‍ എത്തി മകളെ കാണാന്‍ ജോസഫ് സമ്മതിച്ചു. എലിസബത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് ചോദ്യം ചെയ്യലില്‍ എലിസബത്ത് ദുരിതകഥ പറഞ്ഞു. ജോസഫിനെ പിന്നീട് കോടതി ജീവപര്യന്തം തടവിനു വിധിച്ചു.

ഹൃദയം നുറുങ്ങുന്ന കഥയായിരുന്നു എലിസബത്തിന്റേതെങ്കില്‍, അവിശ്വസനീയമാണ് സജിതയുടെയും റഹ്മാന്റെയും കഥ. റഹ്മാന്റെ സഹോദരിയുടെ സുഹൃത്തുകൂടിയായിരുന്ന സജിത വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ ഇരുവരും പ്രണയത്തിലായി. 18-ാം വയസ്സില്‍ സജിത വീടുവിട്ടിറങ്ങി. പിന്നെ ആരും അറിയാതെ ഒരുമിച്ചൊരു ജീവിതം.

സജിതയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കി. റഹ്മാനുള്‍പ്പെടെ സ്ഥലത്തെ പലരെയും പൊലീസ് ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. ചുമരുകള്‍ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാന്‍പോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് പത്തുവര്‍ഷത്തോളം സജിത കഴിഞ്ഞത്.

പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. മിണ്ടാതെ മുറിക്കകത്തിരിക്കുന്ന സജിത ജോലികഴിഞ്ഞ് റഹ്മാന്‍ വരുമ്പോള്‍ മാത്രമാണ് സംസാരിക്കുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടി.വി. ശബ്ദംകൂട്ടിവെച്ചു.

മൂന്നുമാസംമുമ്പ് വീട്ടില്‍നിന്ന് റഹ്മാനെ കാണാതായതോടെയാണ് കഥയുടെ ചുരുളഴിയുന്നത്. റഹ്മാനെ നെന്മാറയില്‍വെച്ച് സഹോദരന്‍ കാണുകയും പൊലീസില്‍ അറിയിക്കുകയുംചെയ്തു. വാടകവീട്ടിലാണെന്നും ഒപ്പം സജിതയും ഉണ്ടെന്നും ചോദ്യംചെയ്യലില്‍ പറഞ്ഞതോടെയാണ് പ്രണയകഥ പുറത്തായത്.