കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിദേശ മദ്യവേട്ട; 97 കുപ്പി വിദേശ മദ്യം പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം:അനധികൃതമായി കടത്തികൊണ്ട് വന്ന വിദേശമദ്യം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടികൂടി. രണ്ടു കേസുകളിലായി 97 കുപ്പി മദ്യമാണ് പിടികൂടിയത് .

ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിൽ നിന്നും അനധികൃതമായി കടത്തികൊണ്ട് വന്ന 60 കുപ്പികളിലായി 37 ലിറ്ററോളം വരുന്ന വിദേശ മദ്യം ആറ്റിങ്ങൽ സ്വദേശിയായ പട്ടാളക്കാരനിൽ നിന്നും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ട ആളിൽ നിന്നും 37 കുപ്പികളിലായി 26 ലിറ്ററോളം വരുന്ന വിദേശമദ്യകുപ്പികളും ഉൾപ്പെടെ ആകെ 64 ലിറ്ററോളം വരുന്ന 97 കുപ്പി അനധികൃത വിദേശ മദ്യം പിടികൂടി.

കേരളാ റെയിൽവേ പൊലീസ് എസ്.പി ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പിമാരായ പ്രശാന്ത് , ജോർജ് ജോസഫ് , സി ഐ ഇഗ്‌നേഷ്യസ് എന്നിവരുടെനേതൃത്വത്തിൽ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ രമേഷ് , രവികുമാർ , രതീഷ് ,സതീഷ് ചന്ദ്രൻ, സജിൽ,മുകേഷ് മോഹൻ ,അനീഷ് എന്നിവരൊന്നിച്ച് ട്രയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും ചെക്കിംഗ് നടത്തിയത്.