play-sharp-fill
പൊലീസുകാരൻ അജേഷിൻ്റെ തല  തല്ലിത്തകർത്തത് സ്ഥിരം ക്രിമിനൽ: എക്സൈസുകാരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്; പോലീസുകാർ പ്രതികളാകുന്ന കേസുകൾ മാസങ്ങളോളം ചർച്ച ചെയ്യുന്ന മാധ്യമങ്ങൾക്കും, ബുദ്ധിജീവികൾക്കും, മനുഷ്യാവകാശ കമ്മീഷനും മിണ്ടാട്ടമില്ല! പൊലീസുകാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൻ്റെ വീഡിയോ ഇവിടെ കാണാം

പൊലീസുകാരൻ അജേഷിൻ്റെ തല തല്ലിത്തകർത്തത് സ്ഥിരം ക്രിമിനൽ: എക്സൈസുകാരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്; പോലീസുകാർ പ്രതികളാകുന്ന കേസുകൾ മാസങ്ങളോളം ചർച്ച ചെയ്യുന്ന മാധ്യമങ്ങൾക്കും, ബുദ്ധിജീവികൾക്കും, മനുഷ്യാവകാശ കമ്മീഷനും മിണ്ടാട്ടമില്ല! പൊലീസുകാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൻ്റെ വീഡിയോ ഇവിടെ കാണാം

തേർഡ് ഐബ്യൂറോ

കോട്ടയം: കഞ്ചാവ് മാഫിയാ സംഘാംഗമായ ഗുണ്ടയുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ് ദിവസങ്ങളോളം ആയി ഗുരുതരാവസ്ഥയിൽ കഴിയുന്ന പോലീസുകാരനെപ്പറ്റി മലയാളത്തിലെ മാധ്യമങ്ങൾ ആരും ചർച്ച ചെയ്യുന്നില്ല.

തലയോട് തകർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥനെപ്പറ്റി ചർച്ച ചെയ്യാൻ പോലും മാധ്യമങ്ങൾ ആരും തന്നെ ഇതുവരെ തയ്യാറായിട്ടില്ല. പ്രൈം ടൈമിൽ ഒന്നും വിഷയം വന്നിട്ടില്ലെന്ന് മാത്രമല്ല, പൊലീസുകാരൻ്റെ ആരോഗ്യസ്ഥിതിയെ പറ്റി ഒരു വാർത്ത പോലും നൽകാൻ മാധ്യമങ്ങൾ ആരും തന്നെ തയ്യാറാകുന്നില്ല. സരിതയും, സ്വപ്നയും ആഴ്ചകളോളം ചർച്ച ചെയ്ത ടെലിവിഷനുകൾ പാവം പൊലീസുകാരുടെ ഗതികേട് കണ്ടില്ല. ഒരൊറ്റ ബുദ്ധിജീവിക്കും ഇതിനെ കുറിച്ച് അറിയില്ല. മനുഷ്യാവകാശ കമ്മീഷൻ എന്നൊരു സാധനമുണ്ട്. ഒരു മാസമായി എവിടെയാണെന്ന് ആർക്കുമറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാരെ മർദ്ദിക്കുന്ന വീഡിയോ ഇവിടെ കാണാംhttps://www.facebook.com/watch/?v=488634632419323

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് പൊലീസിന് നേരെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ അരോഗ്യനിലയില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും കാര്യങ്ങൾ ഇപ്പോഴും ആശാവഹമല്ല. ആലുവ രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമാക്കിയ 33 കാരനായ അജീഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഇപ്പോള്‍ ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുകയാണ്.

മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലങ്കില്‍ ശനിയാഴ്ച മുറിയിലേയ്ക്ക് മാറ്റാനാവുമെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചിട്ടുള്ളത്.

തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളില്‍ ക്ഷതമേറ്റിരുന്നു. ഈ ഭാഗത്ത് ഓപ്പറേഷന്‍ നടത്തി. കുറച്ചുഭാഗം വയറുകീറി ഉള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കു ശേഷമാവും ഇത് ഓപ്പറേഷന്‍ നടത്തി പുനഃസ്ഥാപിക്കുക.

തലയ്ക്കുള്ളില്‍ ക്ഷതമേറ്റിട്ടുള്ളതിനാല്‍ ഓര്‍മ്മ ശക്തിക്കോ കാഴ്ചയ്ക്കോ തകരാറുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന.സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോവില്‍ക്കാവ് സ്വദേശി സുലൈമാന്റെ പേരില്‍ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ റിമാന്റിലാണ്. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂര്‍ സി ഐ ജി എസ് രതീഷാണ് സുലൈമാനെ ആദ്യം കാണുന്നത്.ഈ സമയം ഇയാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സി ഐ വാഹനത്തിലിരുന്നുകൊണ്ട് ഇത് ചോദ്യം ചെയ്തു.ഈ സമയം സുലൈമാന്‍ സി ഐ യെ അസഭ്യം പറഞ്ഞു. ഇതോടെ സി ഐ വാഹനത്തില്‍ നിന്നും ഇറങ്ങി ഇയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു.

ഉടന്‍ സുലൈമാന്‍ കയ്യില്‍കിട്ടിയ കല്ലെടുത്ത് സി ഐയ്ക്കുനേരെ ഏറിഞ്ഞു. ഏറ് തലയില്‍ കൊണ്ടു. ഇതിനിടെ വാഹനത്തിൽ നിന്നിറങ്ങി സുലൈമാന്റെ നേരെ അജീഷ് പാഞ്ഞടുത്തു.

തൊട്ടടുത്തെത്തിയപ്പോള്‍ കയ്യിലിരുന്ന കോണ്‍ക്രീറ്റ് കഷണം കൊണ്ട് സുലൈമാന്‍ അജീഷിന്റെ തലയില്‍ ആഞ്ഞിടിക്കുകയായിരുന്നു. ഇടിയേറ്റയുടന്‍ അജീഷ് ബോധരഹിതനായി നിലം പതിച്ചു. സി ഐയ്ക്കും തലയ്ക്ക്ക്ക്ക്ക് പരിക്കേറ്റരുന്നു.

പിന്നീട് പൊലീസ് സംഘം സുലൈമാനെ കീഴടക്കി കസ്റ്റഡിയില്‍ എടുത്തു. അജീഷീനെയും സി ഐ രതീഷിനെയും കൊണ്ട് ഉടന്‍ പൊലീസ് സംഘം ആലുവ രാജഗിരി ആശുപത്രിക്ക് തിരിച്ചു. ഇടയ്ക്ക് അജീഷ് ഒന്നുരണ്ടുവട്ടം ശര്‍ദ്ദിച്ചത് കൂടെയുണ്ടായിരുന്നവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു.

ഓപ്പറേഷന് ശേഷമെ രക്ഷപെടുമോ എന്നകാര്യത്തില്‍ എന്തെങ്കിലും പറായന്‍ കഴിയു എന്നായിരുന്നു മെഡിക്കല്‍ സംഘം സപ്രവര്‍ത്തകരെ അറിയിച്ചത്.

പിന്നെ പ്രാര്‍ത്ഥനോടെയുള്ള മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. ഓപ്പറേഷന്‍ കഴിഞ്ഞെന്നും വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയാണെന്നും ഉള്ള വിവരം പുറത്തുവന്നതോടെ കൂടെയെത്തിയവരുടെ ഭയപ്പാടിന് ചെറിയ ആശ്വാസമായി. ഇന്ന് കുടൂതല്‍ ശുഭകരമായി വിവരം കിട്ടിയതോടെ ഇവരെല്ലാം വലിയ ആശ്വാസത്തിലും പ്രാര്‍ത്ഥിനയിലുമാണ്. കുഴപ്പങ്ങളൊന്നുമില്ലാതെ അജീഷ് വീണ്ടും ജോലിക്കെത്തണമെന്ന ആഗ്രഹമാണ് ഇവര്‍ക്കെല്ലാമുള്ളത്.

പരിശോധനയില്‍ സി ഐ രതീഷിന്റെ തലയോട്ടിയിലും പൊട്ടലുണ്ടെന്ന് വ്യക്തമായി. വീട്ടിലെത്തി വിശ്രമമെടുക്കണമെന്നുള്ള നിര്‍ദ്ദേശത്തോടെ വെള്ളിയാഴ്ച ഡീസ്ചാര്‍ജ്ജ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇരുവരെയും സന്ദര്‍ശിച്ചു. സംഭവം പ്രദേശത്താകെ ഞെട്ടലുണ്ടാക്കിയിരുന്നു.