
സ്വന്തം ലേഖകൻ
ആലപ്പുഴ: കണ്ണിൽ ചോരയില്ലാത്ത മക്കൾ ഉണ്ടായാൽ എന്തു ചെയ്യും. കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നു മകന്റെ കടുംപിടിത്തം.
മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടത്തേണ്ടിവന്ന മൃതദേഹം പിന്നീടു പോലീസ് ബലമായി ഇടപെട്ടാണു സംസ്‌കരിച്ചത്. വടക്കുംകര സ്വദേശിയായ വീട്ടമ്മ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെയാണു മരിച്ചത്.
പൊതുപ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുന്നതിനായി വീട്ടിലെത്തിച്ചപ്പോഴാണ് മകനും മരുമകളും എതിര്‍പ്പുന്നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനോ തറവാടിനോടു ചേര്‍ന്ന് മകളുടെ വീട്ടിലേക്കു കൊണ്ടുപോകാനോ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.
മകളുടെ വീട്ടിലാണ് വീട്ടമ്മ വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇവിടേക്ക് മൃതദേഹം എത്തിക്കാനുള്ള നീക്കം തടഞ്ഞതോടെ നാട്ടുകാര്‍ മകനും ഭാര്യക്കുമെതിരേ തിരിഞ്ഞു.
പോലീസ് എത്തി കുടുംബാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാത്തതിനെത്തുടര്‍ന്ന് എസ്.ഐ. ബിനിമോളുടെ നേതൃത്വത്തില്‍ ഗേറ്റ് ബലമായി തുറന്ന് മൃതദേഹം മകളുടെ വീട്ടിലെത്തിച്ചു.
പിന്നീട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പി.പി.ഇ. കിറ്റ് അണിഞ്ഞ് ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സ്വത്ത് ഭാഗം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമായും എതിര്‍പ്പിനു കാരണമെന്നു പോലീസ് കരുതുന്നു.