play-sharp-fill
തെന്മലയ്ക്ക് പിന്നാലെ മറയൂരിലും പൊലീസിന് നേരെ ആക്രമണം; പട്രോളിങ്ങിന് പോയ സിഐയെയും സംഘത്തെയും ആക്രമിച്ചത് കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്; സിപിഒ അജീഷിന്റെ നില ഗുരുതരം; സിഐ രതീഷിന്റെ തലയ്ക്ക് അഞ്ച് തുന്നൽ; ലോക്ക് ഡൗണ്‍കാലത്ത് കാക്കിക്ക് നേരെ അതിക്രമം വര്‍ധിക്കുന്നു;തിരിഞ്ഞ് നോക്കാതെ സർക്കാർ

തെന്മലയ്ക്ക് പിന്നാലെ മറയൂരിലും പൊലീസിന് നേരെ ആക്രമണം; പട്രോളിങ്ങിന് പോയ സിഐയെയും സംഘത്തെയും ആക്രമിച്ചത് കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്; സിപിഒ അജീഷിന്റെ നില ഗുരുതരം; സിഐ രതീഷിന്റെ തലയ്ക്ക് അഞ്ച് തുന്നൽ; ലോക്ക് ഡൗണ്‍കാലത്ത് കാക്കിക്ക് നേരെ അതിക്രമം വര്‍ധിക്കുന്നു;തിരിഞ്ഞ് നോക്കാതെ സർക്കാർ

സ്വന്തം ലേഖകന്‍

ഇടുക്കി: മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സിഐ രതീഷും സിപിഒ അജീഷും മറ്റ് പൊലീസുകാരും പതിവ് പോലെ രാവിലെ തന്നെ പട്രോളിങ്ങിനിറങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ നടക്കുന്ന സുലൈമാനെ കാണുന്നത്.

മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച് ചെന്ന പൊലീസ് സംഘത്തിന് നേരെ ഇയാള്‍ അസഭ്യം പറയാനും ആക്രോശിക്കാനും തുടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ ക്ഷുഭിതനായ ഇയാള്‍ സമീപത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് സിഐ രതീഷിനെയും സിപിഒ അജീഷിനെയും മര്‍ദ്ദിക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് കട്ട കൊണ്ട് സിഐയുടെയും സിപിഒയുടെയും തലയ്ക്കടിക്കുകയായിരുന്നു സുലൈമാന്‍. കൂടുതല്‍ അക്രമാസക്തനാകുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴടക്കി.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. സിഐ രതീഷിന്റെ തലയ്ക്ക് അഞ്ച് തുന്നലുണ്ട്. സിപിഒ അജീഷിന്റെ നില അതീവഗുരുതരമാണ്.

പ്രതി സുലൈമാന്‍ കഞ്ചാവിനടിമയാണെന്ന് പൊലീസ് അറിയിച്ചു.

ലോക്ക് ഡൗണായതിനാല്‍ മറയൂരില്‍ പൊലീസ് പട്രോളിങ്ങ് ശക്തമാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കാറുണ്ട്.

കഴിഞ്ഞ ദിവസം തെന്മലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. വ്യാജ വാറ്റ് സംഘത്തെ പിടികൂടാന്‍ എത്തിയ തെന്മല സി.ഐ. റിച്ചാർഡ് വർഗീസിനേയും സംഘത്തേയും വ്യാജവാറ്റുകാർ ആക്രമിച്ചിരുന്നു. കുരുമുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമണം.

കോവിഡ് കാലത്ത് പൊലീസിന് നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്…