play-sharp-fill
പൊലീസ് സ്റ്റേഷനിലെ സിസിടിവി തല്ലിതകർത്ത്, വാഹനങ്ങൾക്ക് തീയിട്ട രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് അന്ധം വിട്ട് പൊലീസ്

പൊലീസ് സ്റ്റേഷനിലെ സിസിടിവി തല്ലിതകർത്ത്, വാഹനങ്ങൾക്ക് തീയിട്ട രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് അന്ധം വിട്ട് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: പൊലീസ് സ്റ്റേഷനിലെ സിസിടിവി തകർത്ത് വാഹനങ്ങൾക്ക് തീയിട്ട യുവാക്കൾ പിടിയിൽ, അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്.

 

ശാസ്താംകോട്ട മനക്കര ഡിബികോളജിന് സമീപം ഷീലാഭവനത്ത് അജിത്(22),രാജഗിരി പുത്തന്‍വീട്ടില്‍ സ്റ്റെറിന്‍(21)എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുലര്‍ച്ചെ 2.15നാണ് ഇരുവരും ചേര്‍ന്ന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപം അസാധാരണ തരത്തിലുള്ള അക്രമം നടത്തിയത്. ഡിബികോളജിന് സമീപത്തെ ഒരു വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ കത്തിക്കുകയും മറ്റൊരു വീടിനു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നാട്ടുകാരില്‍ നിന്നുളള അവഗണന സഹിക്കാനാവാതെയാണ് നാട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി.

 

ഇരുപത്തി രണ്ടു വയസുകാരന്‍ അജിത്തും,ഇരുപത്തിയൊന്നുകാരന്‍ സ്റ്റെറിനും. ഇരുവരും ചേര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ റോ‍ഡില്‍ സിസിടിവി തകര്‍ത്ത ചെറുപ്പക്കാര്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലോറിയും സമീപത്തെ വീട്ടിലെ ഇരുചക്ര വാഹനവും തീവച്ചു നശിപ്പിക്കുകയുമായിരുന്നു.

 

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരം അറസ്റ്റിലായത്. അജിത്താണ് ഒന്നാം പ്രതി. തന്നെ നാട്ടുകാര്‍ നിരന്തരം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതില്‍ മനം നൊന്താണ് അക്രമണം ആസൂത്രണം ചെയ്തതെന്ന് അജിത് പൊലീസിനോട് പറഞ്ഞു.

 

ആക്രമണത്തിനു ശേഷം ഇരുവരും ഒളിവില്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും പിടിയിലാവുകയായിരുന്നു.

 

ശാസ്താംകോട്ട ഇന്‍സ്പെക്ടര്‍ എ. ബൈജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.