വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സജീവമായി നില്‍ക്കുമ്പോഴാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകാനും നിര്‍ദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുവിക്കര എംഎല്‍എ ജി. സ്റ്റീഫനെ അനാരോഗ്യത്തെ തുടര്‍ന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Third Eye News Live
0
Tags :