play-sharp-fill
കോട്ടയം ജില്ലയിൽ ജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; വാക്‌സിൻ വിതരണം ചെയ്യുന്നത് രണ്ടാം ഡോസുകാർക്ക് മാത്രം

കോട്ടയം ജില്ലയിൽ ജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; വാക്‌സിൻ വിതരണം ചെയ്യുന്നത് രണ്ടാം ഡോസുകാർക്ക് മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് എടുക്കേണ്ട 45 വയിസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ നൽകും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച്ച പിന്നിട്ടവർക്ക് സ്വീകരിക്കാം.
വാക്‌സിനേഷൻ വിതരണത്തിനുള്ള ബുക്കിംങ് മേയ് 31 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും.

www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവർക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുക. ബുക്കിംഗ് ഇന്ന്(മെയ് 31) വൈകുന്നേരം അഞ്ചിന് ആരംഭിക്കും. വാക്‌സിൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രഷൻ ഉണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. ചങ്ങനാശേരി ജനറൽ ആശുപത്രി

3. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

6. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

7. കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

8. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം

11. കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ

12.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

13. പാന്പാടി താലൂക്ക് ആശുപത്രി

14. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

15. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

16. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

17. തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം

18.തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

19.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

20. വൈക്കം താലൂക്ക് ആശുപത്രി

21. വാഴൂർ കുടുംബാരോഗ്യ കേന്ദ്രം