
സ്വന്തം ലേഖകന്‍
മലപ്പുറം: നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം ഉസ്താദ് പിടിച്ച് വേദനിപ്പിക്കുന്നു. മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് ഞെട്ടല്‍ മാറാതെ മാതാപിതാക്കള്‍.
കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍ ഓരോന്നായി പുറത്തു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരത്ത് ഹൗസില്‍ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഒതുക്കുങ്ങല്‍ മുഹമ്മദിന് മലപ്പുറം ഡി.വൈ.എസ്പി പി.സുദര്‍ശന്റെനേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ പി.വി സിന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിശദമായി ചോദിച്ചപ്പോള്‍ ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
പലപ്പോഴും ശരീരഭാഗങ്ങളില്‍ പിടിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ നാലു പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കി. മദ്രസയില്‍ പഠിക്കുന്ന മറ്റു കുട്ടികളെ കൗണ്‍സിലിങ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈല്‍ഡ്‌ലൈന്‍ സംഘം.