play-sharp-fill
എന്‍സിപിയിലെ ഏകാധിപതിയായി പി.സി ചാക്കോ; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ കൂട്ടായ്മയായി കേരളത്തിലെ എന്‍സിപി; ഇടത് മുഖം നഷ്ടമായേക്കാം എന്നും ആശങ്ക

എന്‍സിപിയിലെ ഏകാധിപതിയായി പി.സി ചാക്കോ; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ കൂട്ടായ്മയായി കേരളത്തിലെ എന്‍സിപി; ഇടത് മുഖം നഷ്ടമായേക്കാം എന്നും ആശങ്ക

സ്വന്തം ലേഖകന്‍

കൊച്ചി: എന്‍സിപി കേരള ഘടകത്തില്‍ ഏകാധിപതിയാകാനുള്ള പി.സി. ചാക്കോയുടെ നീക്കത്തിനെതിരെ നേതാക്കള്‍. രണ്ട് മാസം മുമ്ബു മാത്രം പാര്‍ട്ടിയിലെത്തിയ ചാക്കോയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി നല്‍കിയ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നടപടി എന്‍സിപിയുടെ ഇടത് മുഖം നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ ചുതലക്കാരനുമെല്ലാമായി.

കോണ്‍ഗ്രസ് ദല്‍ഹിയില്‍ തൂത്തെറിയപെട്ടതോടെയാണ് ചാക്കോയുടെ കഷ്ടകാലം ആരംഭിച്ചത്. രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക് എത്തിയതോടെ ഉള്ള സ്വാധീനവും നഷ്ടപ്പെട്ടു. ഹൈക്കമാന്‍ഡിലെ സ്വാധീനത്തില്‍ കേരളത്തിലെ ഗ്രൂപ്പുകളെ അവഗണിച്ചും തള്ളിപ്പറഞ്ഞും നടന്നിരുന്ന ചാക്കോയെ അവരാരും പരിഗണിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന ആവശ്യം ചാക്കോ മുന്നോട്ട് വച്ചെങ്കിലും ആരും പരിഗണിച്ചില്ല. ഇതോടെയാണ് നിരാശനായി കോണ്‍ഗ്രസ് വിട്ടത്. ശരത്പവാറുമായുള്ള വ്യക്തി ബന്ധം ഉപയോഗപ്പെടുത്തിയാണ് എന്‍സിപിയിലെത്തിയത്. എന്‍സിപി കേരള ഘടകം എക്കാലവും ഇടത് രാഷ്ട്രീയത്തോടൊപ്പമാണ് നിലകൊണ്ടിരുന്നത്.

കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടവരുടെ ഒഴുക്ക് എന്‍സിപിയിലേക്ക് തുടങ്ങിയിട്ടുണ്ട്. ഇവരെ മാത്രം പരിഗണിക്കുന്ന ചാക്കോയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം പഴയ എന്‍സിപിക്കാര്‍ക്കിടയില്‍ കൂടി. കോണ്‍ഗ്രസിലെ അസംതൃപതരുടെ പാര്‍ട്ടിയായി എന്‍സിപി മാറുമ്‌ബോള്‍ ഇടത് ആശയങ്ങള്‍ കൈമോശം വരുന്നതായും പരാതിയുണ്ട്.

Tags :