സിനിമ വലിയ ചതിക്കുഴി: ഉപയോഗിച്ച് കഴിഞ്ഞാൽ അവർ നമ്മെ വലിച്ചെറിയും; യുവ നടിമാർക്ക് ഉപദേശവുമായി യുവനടി
തേർഡ് ഐ ബ്യൂറോ
ചെന്നൈ: മലയാളം അടക്കമുള്ള സിനിമാ മേഖലകളിൽ കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്നത് നടിമാരെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കഥകളാണ്. പല നടിമാരും തങ്ങൾ ഇത്തരം ദുരുപയോഗത്തിന് വിധേയരായതായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇത്തരത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തുകയാണ് മലയാളികൾക്ക് സുപരിചിതയായ നടി ഇല്യാന ഡിക്രൂസ്. തെലുഗുവിലൂടെയാണ് താരത്തിൻ്റെ സിനിമാ അരങ്ങേറ്റം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് മറ്റ് പല ഭാഷകളിലും അഭിനയിച്ചു. അതിനുശേഷം താരം ബോളിവുഡിലേക്ക് ചേക്കേറി. ബോളിവുഡിൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.
സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെക്കുറിച്ച് ആണ് താരത്തിന് പറയാനുള്ളത്. വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോകേണ്ട ഒരു മേഖലയാണ് സിനിമ എന്ന താരം പറയുന്നു.
ഒരുപാട് ചതിക്കുഴികൾ ഒരുക്കി പലരും കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ആഗ്രഹിക്കുന്ന ഒരുപാട് പുതുമുഖങ്ങളായ പെൺകുട്ടികളുണ്ട്. പലരും പെട്ടെന്ന് ആളുകളെ വിശ്വാസത്തിൽ എടുക്കുന്നവർ.
പക്ഷേ ഒരിക്കലും അങ്ങനെ ആളുകളെ പെട്ടെന്ന് വിശ്വാസത്തിൽ എടുക്കരുത് എന്ന് താരം പറയുന്നു. കാരണം ഇത്തരക്കാരെ പ്രതീക്ഷിച്ചാണ് പലരും ചതികുഴികൾ ഒരുക്കുന്നത്. പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറിയ നിർമ്മാതാവിനെ എനിക്കറിയാം.
ഒരു പുതുമുഖം ആയതിനാൽ അവരതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ ഞാനവരോട് പറഞ്ഞു ഒരു കാര്യമുണ്ട്.
സ്വന്തം അഭിമാനം ആരുടെ മുന്നിലും അടിയറവ് വയ്ക്കരുത്. നിങ്ങൾക്ക് ഉറച്ചത് എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. നിങ്ങളുടെ തീരുമാനം ആയിരിക്കണം പൂർണമായും അത്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നവരെ എനിക്കറിയാം. അത്തരത്തിൽ ചതിക്കുഴികളിൽ വീണ പെൺകുട്ടികളെയും അറിയാം. അങ്ങനെ ചെയ്തു കഴിഞ്ഞു പിന്നീട് അവരേ കാണുമ്പോൾ പിന്നീട് ഒരു പരിചയവും അവർ ഭാവിക്കില്ല. അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല. മിക്കപ്പോഴും തുടക്കക്കാർ ആണ് ഇങ്ങനെയുള്ള ചതികളിൽ പെടുന്നത്. ഇല്യാന പറയുന്നു.