video
play-sharp-fill
ജോസ് കെ.മാണി എം.പിയുടെ വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച

ജോസ് കെ.മാണി എം.പിയുടെ വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ലോക്സഭാമണ്ഡലത്തിൽ കഴിഞ്ഞ 4 വർഷക്കാലം ജോസ് കെ.മാണി എം.പി നടത്തിയ വികസനപ്രവർത്തനങ്ങളും കർമ്മപരിപാടികളും അടങ്ങുന്ന വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം കെ.പി.എസ് മേനോൻഹാളിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അധ്യക്ഷതവഹിക്കും. മുൻമന്ത്രി എം.പി ഗോവിന്ദൻ നായർ വികസനരേഖ ഏറ്റുവാങ്ങും. കോട്ടയം പാർലമെന്റ് മണ്ഡലം പുരോഗതിയുടെ നാഴികക്കല്ലുകൾ എന്ന പേരിലാണ് വികസനരേഖ പുറത്തിറക്കുന്നത്.
കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.എഫ് തോമസ് എം.എൽ.എ, കെ.സി ജോസഫ് എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽഎ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ ജയരാജ് എം.എൽ.എ, ജോസഫ് വാഴക്കൻ എക്സ്.എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, കുര്യൻ ജോയി, അഡ്വ.ജോസി സെബാസ്റ്റ്യൻ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, കേരളാ കോൺഗ്രസ്സ് (ജേക്കബ്)ജില്ലാ പ്രസിഡന്റ് പി.എസ് ജെയിംസ്, ആർ.എസ്.പി ജില്ലാ പ്രസിഡന്റ് സലീം മേടയിൽ, സി.എം.പി ജില്ലാ സെക്രട്ടറി കെ.വി ഭാസി, ഫോർവേഡ് ബ്ലോക്ക് ജില്ലാ പ്രസിഡന്റ് സനൽ മാവേലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ സോന, ജോസഫ് ചാമക്കാല തുടങ്ങിയർ ചടങ്ങിൽ പങ്കെടുക്കും.