ആലപ്പുഴ തുറവൂരില്‍ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സാനിറ്റെസര്‍ കുടിച്ചതായി സംശയം; വീടിനുള്ളില്‍ നിന്ന് ഗ്ലാസും സാനിറ്റൈസറും കണ്ടെത്തി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ആലപ്പുഴ: തുറവൂരില്‍ രണ്ട്‌പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ഏറെ നേരമായിട്ടും ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം ബൈജുവും സ്റ്റീഫനും സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസര്‍ കുപ്പിയും ഗ്ലാസുകളും കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സുഹൃത്തുക്കളാണ്. സ്റ്റീഫന്‍ കൂലിപ്പണിക്കാരനും ബൈജു സീഫുഡ് കമ്പനി ഡ്രൈവറുമാണ്. കുത്തിയത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. വാറ്റ്, മറ്റ് ലഹരികള്‍ എന്നിവ വ്യാപകമാകുകയാണ് ഈ ഘട്ടത്തില്‍. ബാറുകള്‍ തുറക്കില്ലെങ്കിലും മദ്യവിതരണം പുനഃരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.