സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യുഡിഎഫിന്റെയും ഐഎന്‍സിയുടെയും ഏറ്റവും പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തില്‍, വലിയൊരു ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതൃത്വത്തിന് നന്ദി പറഞ്ഞ് പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. സര്‍ക്കാരിന്റെ എല്ലാ നല്ലകാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും തെറ്റുകള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്ലുവിളി അല്ല പ്രതിപക്ഷദൗത്യം. സംഘടനാപരമായ ഒരു അഴിച്ച് പണി നടത്തുമ്പോള്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡം, ഗ്രൂപ്പല്ല. കാലത്തിനനുസരിച്ച് പ്രവര്‍ത്തന ശൈലിയില്‍ മാറ്റമുണ്ടാക്കി, അണികളിലും ജനങ്ങളിലുംആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുെമന്നും സതീശന്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, രമേശ് തുടരണമെന്ന അഭിപ്രായം താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായത്തിന് ഇവിടെ വിലയുണ്ട്. അത് അനുസരിച്ചാണ് സതീശനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.