play-sharp-fill
പ്ലേഗ് മാരിയമ്മന് ശേഷം കൊറോണ ദേവി; കോയമ്പത്തൂരിലെ പുതിയ പ്രതിഷ്ഠ വിവാദമാകുന്നു; ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിഷ്ഠയില്‍ 48 ദിവസം പ്രത്യേക പൂജ നടത്തും; ഖുശ്ബുവിനും ഭാവനയ്ക്കും വരെ അമ്പലമുള്ള നാടല്ലേ, അത്ഭുതപ്പെടാനില്ലെന്ന് സോഷ്യല്‍ മീഡിയ

പ്ലേഗ് മാരിയമ്മന് ശേഷം കൊറോണ ദേവി; കോയമ്പത്തൂരിലെ പുതിയ പ്രതിഷ്ഠ വിവാദമാകുന്നു; ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിഷ്ഠയില്‍ 48 ദിവസം പ്രത്യേക പൂജ നടത്തും; ഖുശ്ബുവിനും ഭാവനയ്ക്കും വരെ അമ്പലമുള്ള നാടല്ലേ, അത്ഭുതപ്പെടാനില്ലെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍

ചെന്നൈ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രം മനുഷ്യനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, വിശ്വാസികള്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്പലം പണിതിരിക്കുകയാണ്. കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ ഒരു പ്രതിഷ്ഠ നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ക്ഷേത്രം.

കൊറോണ ദേവിയെയാണ് കോയമ്പത്തൂരിലെ കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂരിലെ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം ഇതിനെ സാധൂകരിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഈ ദേവി ജനങ്ങളെ സംരക്ഷിച്ചുവെന്ന് ആളുകള്‍ വിശ്വസിക്കുന്നു.
ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ കൊറോണ ദേവിയുടെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തും.

മാരകമായ വൈറസ് പടരുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ ശക്തമാക്കി. പുതിയ ലോക്ക്ഡ ഡൗണ്‍ മാനദണ്ഡമനുസരിച്ച്, പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.