ബിരിയാണി വിളമ്പുന്നിടത്ത് തർക്കമില്ല; ഉണക്കമീനും ചമ്മന്തിയും വിളമ്പുന്നിടത്ത് അടിയോടടി; നാണമില്ലേ കോൺഗ്രസേ നിങ്ങൾക്ക്; മണിക്കൂറുകൾക്കകം പുതിയ സർക്കാർ അധികാരമേൽക്കും ; ചെന്നിത്തലക്കും സതീശനും വേണ്ടി ചേരി തിരിഞ്ഞ് അടിയുണ്ടാക്കി അണികൾ; ഹൈക്കമാന്റ് നിരീക്ഷകൻ എത്തി തീരുമാനം പറയുമ്പോഴേക്കും പുതിയ ഗ്രൂപ്പ് പിറക്കുമെന്ന് സോഷ്യൽ മീഡിയ;കോൺഗ്രസിനെ തകർക്കുന്നത് ഡൈ അടിച്ച് ചെറുപ്പമായ പടുകിളവന്മാർ
ഏ.കെ ശ്രീകുമാർ
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കാനായി ഹൈക്കമാന്‍റ് നീരീക്ഷകര്‍ ഉടന്‍ എത്തും. ബുധനാഴ്ച കേരളത്തിൽ എത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഹൈക്കമാന്‍റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും എം എൽ എ മാരുമായി പ്രത്യേകം ചര്‍ച്ച നടത്തും. ലോക്ഡൌണ്‍ തുടരുന്നതിനാൽ നേരിട്ട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും പെടാപ്പാട് പെടുകയാണ് കോൺഗ്രസ്സ്. ഗ്രൂപ്പ് വഴക്ക് അവസാനിക്കാതെ യുഡിഫ് രക്ഷപ്പെടില്ലെന്ന് തെരഞ്ഞെടുപ്പിലെ കനത്ത പരാജയം തെളിയിച്ചിട്ടും നേതാക്കന്മാർ ഇതൊന്നും മനസിലാക്കാതെ തമ്മിൽ ചെളി വാരി എറിയുകയാണ്. കോൺഗ്രസ് രക്ഷപെടാത്തതിൻ്റെ കാരണവും ഇതുതന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദവിയിൽ തുടരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീക്കം നടത്തുമ്പോള്‍ മറ്റൊരു വിഭാഗം വിഡി സതീശന്‍റെ പേര് മുന്നോട്ട് വയ്ക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഉന്നത ചുമതല നല്‍കി ഡല്‍ഹിയിലേക്ക് മാറ്റി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തലമുറ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് ചെന്നിത്തലയുടെ നീക്കം. പാര്‍ലമെന്‍ററി പാർട്ടിയിൽ കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല.
എന്നാല്‍ ഐ വിഭാഗത്തില്‍ നിന്ന് വി ഡി സതീശനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍റെ പേര് മുന്നോട്ട് വച്ചിട്ടുണ്ട്.
18,19 തീയതികള്‍ തെരഞ്ഞെ ടു പ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാനായി രാഷ്ട്രീയകാര്യ സമിതിയും വിളിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൌണിന്‍റെ സാഹചര്യത്തില്‍ ഇത് ഓണ്‍ലൈനിലാക്കി മാറ്റിയേക്കും. പ്രതിപക്ഷ നേതാവ് ആരാകണമെന്നകാര്യത്തിൽ എം.എൽ.എ.മാരുടെ മനസ്സറിയാൻ എ.ഐ.സി.സി. പ്രതിനിധികൾ ഉടൻ എത്തും. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരാണ് എം.എൽ.എ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ സംസ്ഥാനത്ത് എത്തുന്നത്. കോൺഗ്രസിലെ 21 എം.എൽ.എ.മാരെയും കെ.പി.സി.സി. പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണും.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമോയെന്നതാണ് പ്രധാന ചോദ്യം. പുതിയ പ്രതിപക്ഷ നേതാവ് വേണമെന്നാണെങ്കിൽ പകരമാര് എന്ന ചോദ്യവും ഉയരും. പരസ്യമായ ചേരിതിരിവിലേക്ക് പോയില്ലെങ്കിലും അണിയറയിൽ നീക്കങ്ങൾ തകൃതിയാണ്. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ രമേശ് തന്നെ തുടരട്ടെയെന്ന നിലപാട് ഒരു വിഭാഗത്തിനുണ്ട്….
ഡൈ അടിച്ച് യുവാക്കളായ പടു കിളവന്മാരെ മാറ്റി നിർത്തി സമൂല അഴിച്ചുപണി നടത്തിയാൽ മാത്രമേ ഇനി കോൺഗ്രസ് കേരളത്തിൽ രക്ഷപെടൂ, സി പി എമ്മും സിപിഐയും ചെയ്യുന്നതൊക്കെ കണ്ടാലും ചില കിളവന്മാർ പഠിക്കില്ല.