
സ്വന്തം ലേഖകൻ
പാലാ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലപ്പലം പഞ്ചായത്ത് ഡൊമിസൈല്‍ കെയര്‍ സെന്റിലേയ്ക്ക് വാട്ടർ ഹീറ്റർ നൽകി എൻ.ജി.ഒ യൂണിയൻ മീനച്ചിൽ ഏരിയ. തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥിന് ഏരിയ സെക്രട്ടറി ജി. സന്തോഷ് കുമാർ വാട്ടർ ഹീറ്റർ കൈമാറി. യൂണിയൻ പ്രവർത്തകരായ ഇന്ദു പി എന്‍, ജോജോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.