‘ചക്കര’ക്ക് അയച്ചത് ‘ചക്കരക്കുളം’ ത്ത് കിട്ടി; സിപിഐഎം നേതാവിന്റെ പ്രണയ സല്ലാപം വാട്സാപ്പിൽ പാട്ടായി
സ്വന്തം ലേഖകൻ
ചേർത്തല: പ്രണയസല്ലാപ നിമിഷങ്ങളുടെ സെൽഫി ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പ് മാറി പ്രാദേശിക കൂട്ടായ്മ ഗ്രൂപ്പിലേക്ക് അയച്ച സിപിഎം പ്രാദേശിക നേതാവ് കുടുങ്ങി. ലോക്കൽകമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെ സി.പി.എം. അന്വേഷണം തുടങ്ങി. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക് ജീവനക്കാരനും ലോക്കൽ കമ്മിറ്റി അംഗവുമായ പ്രാദേശിക നേതാവിന്റെയും പ്രണയ സല്ലാപദൃശ്യങ്ങളാണ് പുറത്തായത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പ്രചാരണത്തിന് പോകാതെ തെന്മല വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. ഇവിടവെച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രത്തിൽ വെച്ച് ഇരുവരും തമ്മിലുള്ള പ്രണയസല്ലാപത്തിന്റെ ദൃശ്യമാണ് പുറത്തായത്. തന്റെ കാമുകിയുടെ പേര് സിപിഎം നേതാവ് മൊബൈലിൽ സേവ് ചെയ്തിരുന്നത് ‘ചക്കര’ എന്ന പേരിലായിരുന്നു. അതേസമയം, ‘ചക്കരക്കുളം’ എന്ന പേരിൽ പ്രാദേശിക വാട്സാപ്പ് കൂട്ടായ്മയിൽ ടിയാൻ അംഗമായിരുന്നു. തെന്മലയിൽവെച്ചെടുത്ത പ്രണയസല്ലാപ ദൃശ്യങ്ങൾ കാമുകിക്ക് അയച്ചുകൊടുക്കുന്നതിന് പകരം ചക്കരക്കുളം എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് സിപിഎം നേതാവ് ചിത്രങ്ങൾ അയച്ചത്. ഗ്രൂപ്പിലെ ചിലർ ചിത്രങ്ങൾ ജില്ലാ നേതാക്കൾക്ക് അയച്ചുകൊടുത്തതോടെ നേതാവ് കുടുങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്തലയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇരുവർക്കുമെതിരെ ചേർത്തല ഏരിയാ കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് അന്വേഷണ കമ്മീഷനിലുള്ളത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സംസ്ഥാന കമ്മിറ്റികൾക്ക് പ്രദേശത്തെ ചില സിപിഐഎം നേതാക്കൾ രണ്ട് ചിത്രങ്ങളുടെ പ്രിന്റൗട്ട് സഹിതം പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന. പാർട്ടിയിലെ വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്നും ആരോപണമുണ്ട്.