video
play-sharp-fill

നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാർഡ്

നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാർഡ്

Spread the love

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാർഡ്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാർഡാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സൗരോർജ സഖ്യത്തിന് നേതൃത്വം നൽകിയതിനും 2022ഓടെ ഇന്ത്യയിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും കുറയ്ക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ്. നരേന്ദ്ര മോദിയുൾപ്പടെ ആറ് പേർക്കാണ് ചാംപ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരം ലഭിച്ചത്. രാജ്യാന്തര സൗരോർജ സഖ്യത്തിലെ പ്രവർത്തനങ്ങൾക്ക് മോദിക്ക് ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും അവാർഡിനർഹനായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എൻ അംഗീകാരം ലഭിച്ചിട്ടുണ്ട്.സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിർണായക ഇടപെടൽ നടത്തുന്നവർക്കാണ് ഈ അവാർഡ് നൽകുന്നതെന്ന് യു.എൻ അറിയിച്ചു.