ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തില്‍ മൂത്ത മകള്‍ക്ക് അതൃപ്തി; സഹോദരിയുടെ പരാതിയാണ് ആദ്യ ടേം നഷ്ടമാക്കിയതെന്ന ആരോപണം തള്ളി കെ. ബി ഗണേഷ് കുമാര്‍ രംഗത്ത്; കൃത്രിമരേഖ ചമച്ച് അനുജന് സ്വത്ത് മുഴുവന്‍ തട്ടിയെടുത്തു; മന്ത്രിയാക്കിയാല്‍ സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ തെളിവ് സഹിതം പുറത്ത് വിടുമെന്നും ചേച്ചി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ മൂത്ത സഹോദരിയുടെ പരാതിയെന്ന് സൂചന. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമില്‍ മാറ്റി നിര്‍ത്താന്‍ പിണറായി തീരുമാനിച്ചത്.
കഴിഞ്ഞ മെയ് 15 ന് ഉഷയും ഭര്‍ത്താവും മോഹന്‍ദാസും മുഖ്യമന്ത്രിയെയും കൊടിയേരിയെയും കണ്ടതായാണ് വിവരം. വിരമിച്ച ഐഎഎസുകാരനായ മോഹന്‍ദാസിന് പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതനുസരിച്ച് ഗണേശ് കുമാറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയാണ് വിവരം. ആദ്യം കുടുംബപ്രശ്നം പരിഹരിക്കാനാണ് നല്കിയ നിര്‍ദ്ദേശമെന്നും അറിയുന്നു. കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് ടേം അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലകൃഷ്ണപിള്ളയുടെ വില്പത്രത്തില് ഗണേശിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന് തൃപ്തിയില്ല എന്നാണ് സൂചന. ഇതിന് പിന്നില്‍ ഗണേശ്കുമാര്‍ കൃത്രിമ രേഖ ചമച്ചതാണെന്നാണ് ഉഷയുടെ കണ്ടെത്തല്‍.
വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഇവര്‍ ഇടത് ഉന്നതരോട് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. കുടുംബ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളും സജീവമാണ്.
എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയ ഗണേഷ്, പാര്‍ട്ടി തീരുമാനം മാത്രമാണിത് എന്നാണ് പ്രതികരിച്ചത്. രാഷ്ട്രീയ- സാമുദായിക കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.