play-sharp-fill
ചാണകത്തിലും ചെടികളിലും അഴുകിയ വസ്‌തുക്കളിലും ബ്ലാക്ക്‌ ഫംഗസ്‌; കേരളത്തിൽ ഏഴുപേരിൽ രോഗബാധ കണ്ടെത്തി; പ്രതിരോധശേഷി കുറഞ്ഞവർക്ക് ജീവൻ നഷ്ടമാകാനുള്ള സാധ്യതയേറും; ബ്ലാക്ക് ഫംഗസ്, അറിയേണ്ടതെല്ലാം 

ചാണകത്തിലും ചെടികളിലും അഴുകിയ വസ്‌തുക്കളിലും ബ്ലാക്ക്‌ ഫംഗസ്‌; കേരളത്തിൽ ഏഴുപേരിൽ രോഗബാധ കണ്ടെത്തി; പ്രതിരോധശേഷി കുറഞ്ഞവർക്ക് ജീവൻ നഷ്ടമാകാനുള്ള സാധ്യതയേറും; ബ്ലാക്ക് ഫംഗസ്, അറിയേണ്ടതെല്ലാം 

സ്വന്തം ലേഖകൻ 

കൊച്ചി : കോവിഡ്‌ ബാധിച്ച്‌ പ്രതിരോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയായി ബ്ലാക്ക് ഫംഗസ്. ചെടികള്‍, ചാണകം, മറ്റ്‌ അഴുകിയ ജൈവവസ്‌തുക്കള്‍ എന്നിവയില്‍നിന്നാണ് ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധ പകരുന്നത്‌.

 

ചെടികളിൽ ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകര്‍ മൈകോസിസിനെ ധാരാളമായി കാണാനാകും. പ്രതിരോധശേഷിയുള്ളവര്‍ക്ക്‌ ഇവൻ പ്രശ്‌നമാകാറില്ല. മറിച്ച്‌ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ പിടിപെട്ടാല്‍ ജീവന്‍ നഷ്‌ടമാകാനുള്ള സാധ്യതയേറെയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക്‌ ധരിക്കണം. മണ്ണ്‌, ചാണകം, കമ്ബോസ്‌റ്റ്‌ എന്നിവയുമായി ഇടപഴകുമ്ബോള്‍ കൈയുറകള്‍, ധരിക്കുക. മുറിവുകള്‍, പൊള്ളിയ ഭാഗങ്ങള്‍ എന്നിവയില്‍ മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരരുത്‌. നിര്‍മാണമേഖലകള്‍ സന്ദര്‍ശിക്കുമ്ബോള്‍ ഷൂസ്‌, പാന്റ്‌സ്‌, ഫുള്‍ സ്‌ളീവ്‌ ഷര്‍ട്ട്‌ എന്നിവ ധരിക്കുക,

കോവിഡ്‌ രോഗികള്‍, അര്‍ബുദരോഗികള്‍, അവയവംമാറ്റിവച്ചവര്‍ എന്നിവരെയും കടുത്ത പ്രമേഹരോഗബാധയുള്ളവരും വേഗത്തിൽ ഫംഗസ് ആക്രമിച്ചേക്കാം.

തലവേദന, പനി, മൂക്കൊലിപ്പ്‌, ചുമ, നെഞ്ചുവേദന, ശ്വാസതടസം, തൊലിപ്പുറമേ കറുപ്പ്‌രാശി, വയറുവേദന, ഛര്‍ദി. കണ്ടുപിടിക്കാന്‍ പ്രയാസമാണ്‌ ഈ രോഗബാധ.

സി.ടി. സ്‌കാനിലൂടെയും ശ്വാസകോശത്തില്‍ നിന്ന്‌ സ്രവമെടുത്തുള്ള പരിശോധനകളില്‍ നിന്നുമാണ്‌ രോഗബാധ കണ്ടെത്തുക.

ദീര്‍ഘകാലം മരുന്നുകളുമായി ആശുപത്രിയില്‍ കഴിയേണ്ടിവരും. ഫംഗസ്‌ ബാധിച്ചഭാഗം ശസ്‌ത്രക്രിയ നടത്തി നീക്കം ചെയ്യുന്ന രീതിയും ഫലപ്രദമാണ്‌.

കേരളത്തില്‍ ഏഴുപേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്‌ഥാനങ്ങളിലും കണ്ടെത്തി.

 

Tags :