play-sharp-fill
പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്ക് പരിക്കില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ജംഗ്ഷനിലേയ്ക്ക് എത്തിയ കാർ, നിയന്ത്രണം വിട്ട് ജംഗ്ഷനിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേയ്ക്കു വീണു. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്‌ഛേദിക്കപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ട കാർ ഡ്രൈവറെ പുറത്തെത്തിച്ചത്. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉച്ചയോടെ മാത്രമേ പുനസ്ഥാപിക്കൂ. ജംഗ്ഷനിലെ വളവിൽ വച്ച് റോഡിൽ നിന്നു തെന്നി മാറിയാണ് കാർ അപകടത്തിൽപ്പെട്ടതെന്ന് സംശയിക്കുന്നു.