play-sharp-fill
യുവതി കോവിഡ് പോസിറ്റീവായിരുന്നതിനാലും തീരെ അവശയായതിനാലും ആംബുലന്‍സില്‍ പോയി; സ്‌കാനിങ്ങ് സെന്ററിലേക്ക് പോകും വഴി സഹായിയായി ഒപ്പം കയറിയ പ്രശാന്ത് പീഡിപ്പിച്ചു; അവശയായതിനാല്‍ തടയാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ല; ന്യുമോണിയ ബാധിച്ച് യുവതി വീണ്ടും ചികിത്സയ്‌ക്കെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞു; അറസ്റ്റിലായ പ്രശാന്ത് റിമാന്‍ഡില്‍

യുവതി കോവിഡ് പോസിറ്റീവായിരുന്നതിനാലും തീരെ അവശയായതിനാലും ആംബുലന്‍സില്‍ പോയി; സ്‌കാനിങ്ങ് സെന്ററിലേക്ക് പോകും വഴി സഹായിയായി ഒപ്പം കയറിയ പ്രശാന്ത് പീഡിപ്പിച്ചു; അവശയായതിനാല്‍ തടയാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ല; ന്യുമോണിയ ബാധിച്ച് യുവതി വീണ്ടും ചികിത്സയ്‌ക്കെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞു; അറസ്റ്റിലായ പ്രശാന്ത് റിമാന്‍ഡില്‍

സ്വന്തം ലേഖകന്‍

മലപ്പുറം: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പുലാമന്തോള്‍ കരുവമ്പലം സ്വദേശിയുമായ പ്രശാന്തിനെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. നടന്ന് പോകാന്‍ മാത്രം ദൂരമുള്ള കെട്ടിടത്തിലേക്ക് സ്‌കാനിംഗിന് വേണ്ടി ആംബുലന്‍സില്‍ യുവതിയെ പറഞ്ഞയച്ചത് രോഗി കോവിഡ് പോസിറ്റീവായിരുന്നതിനാലും തീരെ അവശയായതിനാലുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് ആംബുലന്‍സില്‍ സഹായിയായി കയറിയ പ്രശാന്ത് ആശുപത്രിയുടെ മുന്‍വശത്തുള്ള കെട്ടിടത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി തീരെ അവശയായതിനാല്‍ തന്നെ തടയാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ല. പ്രശാന്ത് കൂടുതല്‍ അക്രമകാരിയാകും മുമ്പ് തന്നെ സ്‌കാനിങ് സെന്റിലെത്തിയതുകൊണ്ട് യുവതി രക്ഷപ്പെട്ടു.

കോവിഡ് നെഗറ്റീവായതിന് ശേഷം യുവതി ഈ മാസം 7ന് ആശുപത്രി വിട്ടിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് വണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് താന്‍ ആംബുലന്‍സില്‍ വെച്ച് ആക്രമിക്കപ്പെട്ട വിവരം പുറത്ത് പറയുന്നത്.

ഡോക്ടര്‍ ഉടന്‍ തന്നെ വണ്ടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയും വണ്ടൂര്‍ പൊലീസ് കേസ് പെരിന്തല്‍മണ്ണ പൊലീസ് കൈമാറുകയുമായിരുന്നു. പ്രശാന്ത് ആശുപത്രിയിലെ ജീവനക്കാരനല്ലെന്നും സ്വകാര്യ ഏജന്‍സി വഴിയെത്തിയ താത്കാലിക ജീവനക്കാരനാണെന്നുമാണ് ആശുപത്രി നല്‍കിയ വിശദീകരണം. പരാതി ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഇയാളെ സ്വകാര്യ ഏജന്‍സിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രശാന്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.