കോവിഡ് കവർന്ന ബാബു – ജോളി ദമ്പതികളുടെ മക്കളെ ബാബു ചാഴികാടൻ ഫൗണ്ടേഷൻ സംരക്ഷിക്കും തോമസ് ചാഴികാടൻ എംപി.
സ്വന്തം ലേഖകൻ
കോട്ടയം: കുറുപ്പന്തറയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ കൊച്ചുപറമ്പിൽ ബാബു – ജോളി ദമ്പതികളുടെ മക്കളായ ചിഞ്ചു, ബിയ, അഞ്ചു, റിയ, എന്നിവരുടെ സംരക്ഷണം ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എംപി അറിയിച്ചു.
ഇവരുടെ സംരക്ഷകയായ പിതൃസുഹാദരി ഷൈബിക്ക് ജോലി ലഭ്യമാകുന്നതിനും നടപടി സ്വീകരിക്കും. ഈ കടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ വീട് പുനർനിർമ്മിച്ച് നൽകവാനുമുള്ള നടപടികൾ ബാബു ചാഴികാടൻ ഫൗണ്ടേഷൻ സ്വീകരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബു ചാഴികാടന്റെ 30ആം ചരമ വാർഷികത്തോട് അനുബന്ധിച്ച് ബാബു അന്ത്യവിശ്രമം കൊള്ളുന്ന അരീക്കര സെന്റ്. റോക്കീസ് പള്ളിയിലെ കല്ലറയിൽ പ്രാർത്ഥനയും വാര്യമുട്ടത്തെ സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. വൈകുന്നേരം 6.30ന് ബാബുവിന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച സൂം മീറ്റിംഗും ഉണ്ടായിരുന്നു.
ലോയുക്ത ജസ്റ്റീസ് സിറിയക്ക് ജോസഫ് ഉൽഘാടനം ചെയ്തു മീറ്റിംഗിൽ കേരളാ കോൺഗ്രസ്.എം ചെയർമാൻ ജോസ് കെ മാണി, നിയുക്ത എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. പ്രമോദ് നാരായണൻ, തോമസ് ചാഴികാടൻ എം.പി തങ്ങിയവർ അനുസ്മരണം നടത്തി.